കൂട്ടായിയില്‍ സി.പി.എം പ്രവർത്തകെൻറ വീടിന് തീയിട്ടു; മകൾക്ക് പൊള്ളലേറ്റു
text_fieldsപുറത്തൂർ (മലപ്പുറം): ഒരു മാസത്തെ സമാധാനാന്തരീക്ഷത്തിന് ശേഷം മലപ്പുറത്തെ തീരദേശത്ത് വീണ്ടും അശാന്തി. രാഷ്ട്രീയ സംഘര്‍ഷ മേഖലയായ കൂട്ടായി അരയന്‍ കടപ്പുറത്ത് സി.പി.എം പ്രവർത്തകെൻറ വീടിനകത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊടുത്തതിനെ തുടര്‍ന്ന് മുറിയില്‍ ഉറങ്ങിക്കിടന്ന മകൾക്ക് ഗുരുതര പൊള്ളലേറ്റു. സി.പി.എം പ്രവര്‍ത്തകന്‍ അരയന്‍ കടപ്പുറം കുറിയെൻറ പുരക്കല്‍ സൈനുദ്ദീെൻറ വീടിനാണ് തീയിട്ടത്. ഗുരുതര പരിക്കേറ്റ മകള്‍ നിസല്‍ജയെ (16) പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനുദ്ദീെൻറ മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ച ഒന്നിനായിരുന്നു സംഭവം. തുറന്നിട്ടിരുന്ന ജനലിലൂടെ മുറിക്കകത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന് സൈനുദ്ദീന്‍ പറഞ്ഞു. നിസല്‍ജ കിടക്കാന്‍ വിരിച്ചിരുന്ന പായയില്‍ പടര്‍ന്ന തീ ദേഹത്തേക്ക് ആളിപ്പടരുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റു. വയോധികയായ വല്യുമ്മക്ക് കൂട്ട് കിടന്നതായിരുന്നു നിസല്‍ജ. കട്ടിലിലായിരുന്നതിനാലാണ് വല്ല്യുമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നേപ്പാൾ വീട്ടുപരിസരത്ത് നിന്ന് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.
സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷം തുടര്‍ക്കഥയായിരുന്ന മേഖലയില്‍ സമാധാനം തിരിച്ചുവന്നതിനിടെയാണ് സംഭവം. സി.പി.എം പ്രവർത്തകനും സമാധാനസമിതി അംഗവുമാണ് സൈനുദ്ദീൻ. കഴിഞ്ഞ മേയിലുണ്ടായ സംഘര്‍ഷത്തില്‍ ഇദ്ദേഹത്തിെൻറ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വീട്ടുസാമഗ്രികള്‍ തകര്‍ക്കുകയും ഭക്ഷണമുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിെൻറ രാഷ്ട്രീയബന്ധം പൊലീസ് അന്വേഷിക്കുന്നു. സനില്‍ജ അപകടനില തരണം ചെയ്തു. സൈനുദ്ദീെൻറ വീട് മന്ത്രി കെ.ടി. ജലീൽ സന്ദർശിച്ചു. ഇരുപാർട്ടി നേതാക്കളും ഉണ്ടാക്കിയ ചർച്ച തീരുമാനങ്ങൾ ലംഘിക്കുന്ന നടപടിയാണിതെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സമാധാനം നിലനിർത്താൻ മുസ്ലിം ലീഗിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
