വീട് പൂട്ടി ദൂരയാത്ര പോകുന്നവർ വിവരം അറിയിക്കണം
text_fieldsതിരുവനന്തപുരം: ഓണാവധിയോടനുബന്ധിച്ച് വീട് പൂട്ടി ദൂരയാത്ര പോകുന്നവർ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീടുകളിൽ സ്വർണവും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കരുതെന്നും പൊലീസിെൻറ സുരക്ഷാ നിർദേശം. ദൂരയാത്രാവേളകളിൽ വെളിച്ചക്കുറവുള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കണം. പല അപകടങ്ങളും പുലർവേളകളിലാണ് കൂടുതലുണ്ടാകുന്നത് എന്നും ഇതിെൻറ കാരണം ൈഡ്രവർ മയങ്ങിപ്പോകുന്നതാണ് എന്നും പൊലീസ് ഒാർമിപ്പിക്കുന്നു. മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിക്കരുത്. അർധരാത്രിയിലും പുലർകാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം. സീറ്റ് ബൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളിൽ അതു നിർബന്ധമായും ചെയ്യുക.
വിനോദയാത്ര പോകുന്നവർ തങ്ങളുടെ കുട്ടികൾ പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുന്നതും അപകട നിർദേശങ്ങൾ നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്. വിനോദയാത്രകൾ സംഘടിപ്പിക്കുേമ്പാൾ കൃത്യമായ പ്ലാനിങ്ങുണ്ടാവണം. എത്തിപ്പെടുന്ന സ്ഥലങ്ങൾ, യാത്രാറൂട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളും നേരത്തേ അറിഞ്ഞുവെക്കുന്നത് സുരക്ഷയെ സഹായിക്കും. ഓണക്കാലത്ത് മോഷണശ്രമങ്ങൾ കൂടുതൽ നടക്കാറുള്ളതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ വിലപിടിപ്പുള്ള ആഭരണങ്ങൾ പരമാവധി കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക.
ഇതര സംസ്ഥാന തൊഴിലാളികൾ, നാടോടി സംഘങ്ങൾ, യാചകർ തുടങ്ങി പല വേഷങ്ങളിൽ കവർച്ചക്കാർ എത്താറുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുകയും ലഹരിവസ്തുക്കൾ/വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാൻ പൊലീസിനെ സഹായിക്കുകയും വേണം. ഓണക്കാലത്ത് വ്യാജമദ്യ വിൽപന ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണം. ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവർ കഴിവതും പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുക. സ്വന്തം വാഹനത്തിൽ വരുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ ലോക്ക് ചെയ്തിട്ടുണ്ടോ എന്നും ഗതാഗതതടസ്സമുണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തണം. ആഘോഷവേളകളിൽ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുത്.
തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക. അപകടസാധ്യതകൾ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക. അപകടസാധ്യതകൾ, സുരക്ഷാഭീഷണി, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ എല്ലാ സഹായത്തിനും പൊലീസ് ഒപ്പമുണ്ടെന്നും ആഘോഷവേളകൾ സുരക്ഷിതവും സമാധാനപൂർണവുമാക്കാൻ ഇൗ നിർദേശങ്ങൾ പാലിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
