Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭവന സെൻസസ്​ ഇന്ന്​...

ഭവന സെൻസസ്​ ഇന്ന്​ തീരും; ഇന്നലെ വരെ 99.9 ശതമാനം

text_fields
bookmark_border
ഭവന സെൻസസ്​ ഇന്ന്​ തീരും; ഇന്നലെ വരെ 99.9 ശതമാനം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഭ​വ​ന സെ​ൻ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു​മാ​സം നീ​ണ്ട വി​വ​ര​ശേ​ഖ​ര​ണം വ്യാ​ഴാ​ഴ്​​ച സ​മാ​പി​ക്കും. സം​സ്ഥാ​ന​ത്തെ ആ​കെ കെ​ട്ടി​ട​ങ്ങ​ളെ 150-200 വീ​ത​മു​ള്ള ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ച്, അ​ധ്യാ​പ​ക​ര​ട​ക്കം 61,282 എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ​യും 10,189 സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും നി​യോ​ഗി​ച്ചാ​യി​രു​ന്നു എ​ന്യൂ​മ​റേ​ഷ​ൻ.

കേ​ര​ള​ത്തി​ൽ ആ​കെ 59,300 ​സെ​ൻ​സ​സ്​ ബ്ലോ​ക്കു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 15 ദി​വ​സം ഓ​ൺ​ലൈ​നാ​യി വീ​ട്ടു​ട​മ​ക​ൾ​ക്ക്​ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ങ്കി​ലും വേ​ണ്ട​ത്ര പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​ല്ല. ഇ​ത് എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ ജോ​ലി കൂ​ട്ടി.

അ​തേ​സ​മ​യം നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വീ​ടു​ക​ളി​ലെ​ത്തി സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ സെ​ൻ​സ​സ്​ ഡ​യ​റ​ക്ട​റേ​റ്റ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 99.9 ശ​ത​മാ​ന​മാ​ണ്​ എ​ന്യൂ​മ​റേ​ഷ​ൻ നി​ല. അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യോ​ടെ 100 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്നാ​ണ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ്ര​തീ​ക്ഷ.

ര​ണ്ടാം ഘ​ട്ട​മാ​യ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് 2027 ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ്. ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​നൊ​പ്പം ജാ​തി സെ​ൻ​സ​സും ന​ട​ക്കു​മെ​ന്നാ​ണ്​ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം.

നാ​യ ക​ടി മു​ത​ൽ വീ​ണ്​ പ​രി​ക്കേ​ൽ​ക്ക​ൽ വ​രെ

സെ​ൻ​സ​സ്​ ഡ്യൂ​ട്ടി​ക്കി​ടെ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക്​ നാ​യു​ടെ ക​ടി​യേ​റ്റ​തും വീ​ണ്​ പ​രി​ക്കേ​റ്റ​തു​മ​ട​ക്കം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​ത്ത​രം എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ മാ​റ്റി റി​സ​ർ​വ്​ പൂ​ളി​ൽ​നി​ന്ന്​ പ​ക​ര​ക്കാ​രെ നി​യോ​ഗി​ച്ചാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ട​ഞ്ഞു​കി​ട​ന്ന വീ​ടു​ക​ളി​ൽ പ​ല​വ​ട്ടം എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ പോ​യി​രു​ന്നു.

ഫോ​ണി​ൽ ബ​ന്ധ​​പ്പെ​ട്ടും വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്​ ശ്ര​മി​ച്ചി​രു​ന്നു. അ​തി​നും ക​ഴി​യാ​ത്ത​താ​ണ്​ ‘അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​വ​യാ​യി’ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​ൻ​സ​സ്​ പ്ര​ക്രി​യ​ക്കി​ടെ ഉ​ദ്യോ​ഗ​സ്​​ഥ​​രെ മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ ച​ട്ട​മെ​ങ്കി​ലും ഇ​ക്കാ​ല​യ​ള​വി​ൽ സെ​ൻ​സ​സ്​ പ്ര​ക്രി​യ​യി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ത​ഹ​സി​ൽ​ദാ​ർ​മാ​രെ​യ​ട​ക്കം സ്ഥ​ലം മാ​റ്റി​യ​ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചു. അ​ധ്യാ​പ​ക​രു​ടെ ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തു​ട​ക്ക​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ അ​ക്കാ​ര്യ​ത്തി​ലും വ്യ​ക്​​ത​ത വ​രു​ത്തി​യി​രു​ന്നു. 34 ചോ​ദ്യ​ങ്ങ​ളി​ലാ​യി​രു​ന്നു വി​വ​ര​ശേ​ഖ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtKerala CensusEnumeration Form
Next Story