Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിക്കൂറുകൾ നീണ്ട...

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

text_fields
bookmark_border
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി
cancel

കോഴിക്കോട്: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എം.എൽ.എയും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വീട്ടിലും മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തിയങ്കിലും സംശകയരായി ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനില്ലെന്നാണ് ഇ.ഡി സെർച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.30 ന് തുടങ്ങിയ പരിശോധന രണ്ടുമണിയോടെയാണ് അവസാനിപ്പിച്ചത്. കോഴിക്കോട്ടും കണ്ണൂരും പ്രതിഷേധ മുദ്രാവാക്യം മുഴക്കിയും കൂക്കിവിളിച്ചുമാണ് ഇ.ഡി ഉദ്യോഗസ്ഥരെ പ്രവർത്തകർ പുറത്തേക്ക് കടത്തിവിട്ടത്.

കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് യാതൊരുവിധ രേഖകളും കൊണ്ടുപോകുന്നില്ല എന്ന് ഇ.ഡി ഉദ്യോഗസ്ഥർ എഴുതി നൽകിയതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. പരിശോധനക്ക് ശേഷം രേഖകൾ ശേഖരിച്ച് ഇ.ഡി ഉദ്യോഗസ്ഥർ പുറത്തെത്തുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ.ഡി സംഘം പരിശോധനക്കായി എത്തിയത്.

കണ്ണൂരിൽനിന്നും ഇറങ്ങിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ കൂകി വിളിച്ചു. എന്നാൽ, നേതൃത്വം ഇടപ്പെട്ട് ഇത് തടഞ്ഞു.

മുഹമ്മദ് റിയാസിന്റെ കൊട്ടൂളിയിലെ വീട്ടിൽ പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിക്കുകയും ഇ.ഡി വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയുൾപ്പെടെ സംസ്ഥാനത്തെ 12 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായിരുന്ന മാസപ്പടി കേസിൽ ഇ.ഡി അന്വേഷണത്തിനുള്ള തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ അതീവ രഹസ്യമായ മിന്നൽ പരിശോധന. നടപടികൾ ഒരു ദിവസം വൈകിയാൽ പോലും പ്രതികൾ വീണ്ടും സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കേന്ദ്ര അനുമതിയോടെയുള്ള ഇ.ഡിയുടെ അടിയന്തര നീക്കം. കേസിന്റെ അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED raidPinarayi VijayanMasapadiCPM.
News Summary - Hours-long search; ED says nothing found at homes in Kannur and Kozhikode
Next Story