ഗുരുവായൂരിൽ വിവാഹങ്ങൾ നിർത്തിവെക്കില്ല
text_fieldsഗുരുവായൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി.
ഓരോ സംഘത്തിലും 12 പേർ മാത്രമായി വിവാഹം നടത്താം. 12 പേരിൽ കൂടുതൽ ക്ഷേത്രനടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല. ഓൺലൈൻ വഴിയുള്ള ദർശനം 1000 പേർക്കായി പരിമിതപ്പെടുത്തി. രാത്രിയിലെ കൃഷ്ണനാട്ടം നിർത്തിവെച്ചു.
ശനിയാഴ്ച ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ 41 വിവാഹങ്ങൾ നടക്കും. ഞായറാഴ്ച 121 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. മേയ് ഒമ്പത്, 23 തീയതികളിലേക്കും 100ൽ അധികം വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് 30 വരെയാണ് നിലവിൽ ബുക്ക് ചെയ്തിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

