ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും
text_fieldsകൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ ഉയർത്തിയതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആഹ്വാന പ്രകാരം സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, കാന്റീനുകൾ എന്നിവ ബുധനാഴ്ച 24 മണിക്കൂർ അടച്ചിട്ടും.
ഓൺലൈൻ ഭക്ഷണ വിതരണം നിർത്തിവെക്കും. പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം കമ്പനികളുടെ ഓഫിസിന് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും മാർച്ചും ധർണയും നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയവ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അതേസമയം, സമരം അറിയാതെ നിരവധി പേരാണ് പതിവുപോലെ ഹോട്ടലുകളൾക്കും ബേക്കറികൾക്കും മുന്നിൽ രാവിലെ എത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള നഗരങ്ങളിലാണ് ഇത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

