ചാലക്കുടി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. ചാലക്കുടി ദ്വാരക ഹോട്ടൽ ജീവനക്കാരൻ വി.ആർ.പുരം കൗണ്ടൻ വീട്ടിൽ സണ്ണി (63) ആണ് മരിച്ചത്. ചാലക്കുടി സൗത്തിൽ കല്ലേലി ബാറിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ 11.15ന് ആയിരുന്നു അപകടം.
സണ്ണി സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലില്ലി. മക്കൾ: സിബിൾ( ദുബായ്), എബി ( ചെന്നൈ). മരുമകൾ: ജ്യോതി.