പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന് ഹോട്ടലുടമകൾ
text_fieldsകൊച്ചി: പാർസലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ സ്റ്റിക്കർ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശം അപ്രായോഗികമായതിനാൽ നടപ്പാക്കാനാവില്ലെന്ന് ഹോട്ടൽ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷൻ.
പെട്ടെന്ന് അണുബാധക്ക് സാധ്യതയുള്ള മയൊണൈസ് പോലുള്ളവ നിശ്ചിത സമയത്തിനകം ഉപയോഗിക്കണമെന്ന സ്റ്റിക്കർ പതിക്കുന്നുണ്ട്. പാർസൽ വാങ്ങിയ സമയവും തീയതിയും രേഖപ്പെടുത്തിയ ബില്ലുകളും ഹോട്ടലുകളിൽനിന്ന് ലഭിക്കുന്നുണ്ട്. ഇങ്ങനെയിരിക്കെ പാർസൽ ഭക്ഷണങ്ങളിൽ അവ തയാറാക്കിയ സമയം അടക്കം വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കണമെന്ന നിർദേശം നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

