Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാഗ്രത; ഒമ്പത്...

ജാഗ്രത; ഒമ്പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രിക്ക് മുകളിലായേക്കും

text_fields
bookmark_border
ജാഗ്രത; ഒമ്പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രിക്ക് മുകളിലായേക്കും
cancel
തി​രു​വ​ന​ന്ത​പു​രം: പൊ​ള്ളു​ന്ന ചൂ​ടി​ൽ കേ​ര​ളം വെ​ന്തു​രു​കു​ന്ന​തി​നി​ടെ ആ​ശ​ങ്ക​യു​യ​ർ​ത്തി താ​പ​സൂ​ചി​ക​യും ഉ​യ​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ താ​പ​സൂ​ചി​ക 54 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ക​ടു​ത്ത ജാ​ഗ്ര​ത​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ൽ സൂ​ര്യാ​ത​പ​മേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ക​ൽ 11 മു​ത​ൽ ഉ​ച്ച​ക്ക് മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റ് ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ് തു​ട​രു​ക​യാ​ണ്.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ ചൂ​ടാ​ണ് താ​പ​സൂ​ചി​ക. ത​ണ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും വാ​യു​വി​ലെ ഈ​ർ​പ്പ​ത്തി​െൻറ സാ​ന്നി​ധ്യ​വും സൂ​ത്ര​വാ​ക്യ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ണ​ക്കാ​ക്കി​യാ​ണ് താ​പ​സൂ​ചി​ക നി​ർ​ണ​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 88 പേ​ർ​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ഇ​തി​ൽ 48 പേ​ർ​ക്ക് പൊ​ള്ള​ലും 40 പേ​ർ​ക്ക് ചൂ​ടേ​റ്റ് പാ​ടു​ക​ളും രൂ​പ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshot weathermalayalam news
News Summary - hot weather- kerala news
Next Story