Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടും ചൂട് 40.4; പാലക്കാടിനെ പിന്തള്ളി തൃശൂർ
text_fieldsbookmark_border
തിരുവനന്തപുരം: മീനച്ചൂടിൽ കേരളം ഉരുകിയൊലിക്കുന്നു. ചൂടിെൻറ ഈറ ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിനെ മറികടന്ന് തൃശൂ ർ ജില്ലയിലെ വെള്ളാനിക്കരയിൽ തിങ്കളാഴ്ച ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടു. 40.4 ഡിഗ്രി. ഈ സീസണിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂട്. കൊല്ലം പുനലൂരാണ് തൊട്ടുപിന്നിൽ; 39.5.
അതേസമയം ഞായറാഴ്ച 40.2 ഡിഗ്രി ചൂട് അടിച്ച പാലക്കാട് ഇന്നലെ 39.2 ഡിഗ്രിയായിരുന്നു. തിങ്കളാഴ്ച കോട്ടയത്ത് താപനില ശരാശരിയിൽ 3.2 ഡിഗ്രിയും ആലപ്പുഴയിൽ മൂന്ന് ഡിഗ്രിയും കണ്ണൂരിൽ 2.3 ഡിഗ്രിയും കോഴിക്കോട്ട് 2.5 ഡിഗ്രിയും ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ 36 പേർക്ക് സൂര്യാതപമേറ്റു. കൊല്ലത്തും ആലപ്പുഴയിലും ആറുപേർക്ക് വീതവും പത്തനംതിട്ടയിൽ അഞ്ചുപേർക്കും കണ്ണൂരും എറണാകുളത്തും നാലുപേർക്കും പാലക്കാട്ടും കോഴിക്കോട്ടും മൂന്നുപേർക്ക് വീതവും മലപ്പുറത്തും കാസർകോട്ടും രണ്ടുപേർക്ക് വീതവും തൃശൂരിൽ ഒരാൾക്കുമാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി വരെയും ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെയും താപനില ശരാശരിയിൽനിന്ന് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സൂര്യാതപം ഏറ്റവരുടെ ചികിത്സക്ക് ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story