Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം വെന്തുരുകുന്നു 102 പേർക്ക് സൂര്യാതപമേറ്റു; ഒമ്പത് ജില്ലകളിൽ ജാഗ്രത
text_fieldsbookmark_border
തിരുവനന്തപുരം: ശമനമില്ലാതെ തുടരുന്ന കൊടുംചൂടിൽ ബുധനാഴ്ച സൂര്യാതപമേറ്റത് 102 പേർക്ക്. ഇതിൽ രണ്ടുപേർക്ക് സൂര്യാതപവും 46പേർക്ക് പൊള്ളലുമേറ്റു. 54 പേർക്ക് ചൂടേറ്റ ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകു ളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ താ പനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. താപമാപിനിയിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ് 41 ഡിഗ്രി.പാലക്കാട് ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് താപനില 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരിൽ 38.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു.
ആലപ്പുഴയിൽ താപനില ശരാശരിയിൽ 3.2 ഡിഗ്രിയും പുനലൂരിൽ 3.1 ഡിഗ്രിയും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ 2.6 ഡിഗ്രിയും കോട്ടയത്ത് 2.5 ഡിഗ്രിയും കോഴിക്കോട് 2.7 ഡിഗ്രിയും ഉയർന്നു. അൾട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇൻഡക്സ്) 12 യൂനിറ്റ് എന്നത് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ വെയിലേറ്റാൽ തളർന്നുവീഴുന്ന സ്ഥിതിയുണ്ട്. ഇത്തരം ശാരീരിക പ്രശ്നങ്ങളുമായാണ് കൂടുതൽപേർ ചികിത്സതേടുന്നത്.
ബുധനാഴ്ച സൂര്യാതപമേറ്റ രണ്ടുപേരും തിരുവനന്തപുരം ജില്ലക്കാരാണ്. പത്തനംതിട്ടയിൽ എട്ടുപേർക്കും കോട്ടയത്ത് ഏഴുപേർക്കും കൊല്ലത്തും എറണാകുളത്തും അഞ്ചുപേർക്ക് വീതവും വയനാട്, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്നുപേർക്കുവീതവും മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കുവീതവുമാണ് സൂര്യാതപമേറ്റത്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്കുവീതവും ആലപ്പുഴ, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും മലപ്പുറത്ത് നാലുപേർക്കും എറണാകുളത്ത് ഒമ്പതുപേർക്കും കൊല്ലത്ത് 14 പേർക്കും ഇടുക്കിയിൽ ഏഴുപേർക്കും പാലക്കാട്ട് അഞ്ചുപേർക്കും കോഴിക്കോട്ട് നാലുപേർക്കുമാണ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story