Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃത​േദഹത്തിൽനിന്ന്​...

മൃത​േദഹത്തിൽനിന്ന്​ മാല​ േമാഷ്​ടിച്ച മെഡിക്കൽ കോളജ്​ ആശുപത്രി ജീവനക്കാരി അറസ്​റ്റിൽ

text_fields
bookmark_border
arrest 14.07.2019
cancel

തിരുവനന്തപുരം: മൃതദേഹത്തിൽനിന്ന്​ മാല മോഷ്​ടിച്ച മെഡിക്കൽ കോളജ്​ ആശുപത്രി ജീവനക്കാരി അറസ്​റ്റിൽ. തിരുവനന് തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തിൽനിന്ന്​ ഒന്നരപവ​​െൻറ മാല മോഷ്​ടിച്ച കേസിലാണ്​ ഗ്രേ ഡ്​ 2 അറ്റൻഡർ പന്തളം സ്വദേശി ജയലക്ഷ്​മിയെ (35) പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതിനെത്തുടർന്ന്​, മന്ത്രി കെ.കെ. ശൈല ജ നിർ​േദശിച്ചതി​​െൻറ അടിസ്ഥാനത്തിൽ ഇവരെ സർവിസിൽനിന്ന്​ സസ്​പെൻഡ്​​ ചെയ്​തു. സംഭവത്തെക്കുറിച്ച്​ സംസ്ഥാന മന ുഷ്യാവകാശ കമീഷനും അന്വേഷണത്തിന്​ നിർ​േദശം നൽകി. വെള്ളിയാഴ്​ച രാവിലെയാണ്​ മാ​ല മോഷണം പോയത്​.

കുടുംബവഴക്കിനെതുടർന്ന്​ വിഷം കഴിച്ചതിനാൽ,​ കഴിഞ്ഞദിവസം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണക്കാട്​ താമസിക്കുന്ന രാധ (27) വെള്ളിയാഴ്​ച രാവിലെ മരണമടഞ്ഞിരുന്നു. നടപടികൾ പൂർത്തിയാക്കി എട്ട്​ മണിയോടെ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ്​ യുവതിയുടെ കഴുത്തിൽക്കിടന്ന മാല നഷ്​ടപ്പെട്ടത്​ അറിഞ്ഞത്​.

തുടർന്ന്​ മെഡിക്കൽ കോളജ്​ പൊലീസിൽ പരാതി നൽകി. സ്​റ്റേഷൻ എസ്​.​െഎ ആർ.എസ്​. ശ്രീകാന്ത്​ സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്​തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല. എന്നാൽ, കൂടുതൽ വിശദമായി ചോദ്യം ചെയ്​തതിനെതുടർന്ന്​ ഉച്ചക്ക്​ പന്ത്രണ്ടരയോടെ ജയലക്ഷ്​മി കുറ്റം സമ്മതിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ 4500 രൂപ മോഷ്​ടിച്ചതും ഇവർ സമ്മതിച്ചയായി പൊലീസ്​ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു. സി.പി.ഒ ബൈജു, വനിത കോൺസ്​റ്റബിൾമാരായ ഷംല, എലിസബത്ത്​ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​.

അതിനിടെ മൃതദേഹത്തിൽനിന്ന്​ സ്വർണമാല മോഷ്​ടിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് സൂപ്രണ്ട്​, സി.ഐ എന്നിവരോട്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് നിർ​േദശിച്ചു.മനുഷ്യാവകാശപ്രവർത്തകൻ പി.കെ. രാജു നൽകിയ പരാതിയിലാണ്​ നടപടി. ആശുപത്രിക്കുള്ളിൽനിന്ന്​ പണവും മൊബൈൽഫോണും മോഷണം പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftkerala newsdead bodyhospitalmalayalam news
News Summary - hospital woman staff arrested for stolen chain from dead body -kerala news
Next Story