ആശുപത്രി മാലിന്യം: ഇടപെടലിന് സർക്കാർതല ഉന്നത സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം പുറന്തള്ളുന്ന ടൺ കണക്കിന് ആശുപത്രി മാലി ന്യത്തിെൻറ കൈകാര്യ-നിർമാർജന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സർക്കാർതലത്തിൽ ഉന്‍ നതസമിതി രൂപവത്കരിക്കുന്നു. വിഷയത്തിൽ സജീവമായി ഇടെപടുകയും സർക്കാറിനാവശ്യ മായ നിർദേശങ്ങൾ സമർപ്പിക്കുകയുമാണ് ആരോഗ്യ സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ പ്രധാന ദൗത്യം.
ആരോഗ്യ സെക്രട്ടറിക്ക് പുറമെ പരിസ്ഥിതി-മൃഗസംരക്ഷണ-തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, മേയേർസ് കൗൺസിൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡൻറുമാരുടെ സമിതി ചെയർമാർ, െഎ.എം.എ പ്രസിഡൻറ് തുടങ്ങി ഒമ്പത് അംഗങ്ങളാണ് സമിതിയിലുള്ളത്.
സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവിടങ്ങളിലെ മാലിന്യനിർമാർജന കാര്യങ്ങളിലും ഇടപെടാൻ സമിതിക്ക് അധികാരമുണ്ട്. ജില്ലകളിൽ കലക്ടർമാരുടെ അധ്യക്ഷതയിൽ പ്രത്യേക സമിതികളും നിലവിൽവരും.
ആശുപത്രി മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ പലയിടങ്ങളിലും ഇവ പൊതുയിടങ്ങളിൽ തള്ളുന്നതായി പരാതിയുണ്ട്. സിറിഞ്ചും മരുന്ന് കുപ്പിയും കാലാവധി കഴിഞ്ഞ മരുന്നുകളും സർജിക്കൽ മാലിന്യങ്ങളും മുറിവ് കെട്ടിയ തുണികളും പഞ്ഞിയുമടക്കം ഇതിലുണ്ട്. സംസ്ഥാനത്ത് ആശുപത്രികളിലെ ഒരു ദിവസത്തെ മാലിന്യം 200 ടണ്ണോളം വരുമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ഓഫ് ഇന്ത്യയുടെ (അസോചം) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ 11,500 ആശുപത്രികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
