തൈക്കാട് ആശുപത്രിയിൽ സീലിങ് അടർന്നുവീണു; നവജാത ശിശു രക്ഷപ്പെട്ടു
text_fieldsതിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സീലിങ് അടർന്നുവീണു. രണ്ടുമാസം പ്രായമുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയിലെ ലാപ്രോസ്കോപിക് സെൻററിലെ മേൽക്കൂരയിലെ സീലിങ്ങാണ് അടർന്നുവീണത്. ഈ സമയത്ത് ഇവിടെ അഞ്ചിലധികം കുട്ടികളും അമ്മമാരും ഉണ്ടായിരുന്നു.15 കിടക്കകളാണ് ഈ സെൻററിലുള്ളത്. അപകടത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്നവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സീലിങ് ഇളകി വലിയ ശബ്ദത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. താഴെകട്ടിലിൽ കിടന്ന മാറനല്ലൂർ സ്വദേശി സുരേഷിെൻറ രണ്ടുമാസം പ്രായമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അടർന്നുവീണ സീലിങ് പാളി കട്ടിലിന് സമീപം വീണ് പൊട്ടിച്ചിതറി. സീലിങ്ങിെൻറ ചില ഭാഗങ്ങൾ കട്ടിലിലേക്ക് തെറിച്ചുവീണെങ്കിലും കുട്ടിക്ക് പരിക്കേറ്റില്ല. അപകടം നടക്കുമ്പോൾ കുട്ടിയുടെ മാതാവും സമീപത്ത് ഉണ്ടായിരുന്നു. ഇതിനടുത്തായി രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. അപകടത്തിന് കാരണമായ സീലിങ് പലയിടങ്ങളിലും വിണ്ടുകീറിയ നിലയിലാണ്. സംഭവത്തെ തടർന്ന് ഇവിടെയുണ്ടായിരുന്ന രോഗികളെയും കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റി. കെട്ടിടത്തിെൻറ അവസ്ഥ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു.
കാലപ്പഴക്കമുള്ള കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് രോഗികൾ ആരോപിച്ചു. നേരത്തേയും ആശുപത്രി കെട്ടിടങ്ങളിലെ സിലീങ് ഇളകി വീണ സംഭവം ഉണ്ടായിട്ടുണ്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നും പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
