‘ഹോർട്ടി വൈൻ’: മദ്യാസക്തി വർധിപ്പിക്കുമെന്ന് പ്രതിപക്ഷം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ ഹോര്‍ട്ടി വൈന്‍ ഉൽപാദിപ്പിക്കുന്നത് മദ്യാസക്തി വർധിപ്പിക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷം. ഇന്ത്യന്‍ നിര്‍മിത വൈനിന്റെ വില്പനനികുതിക്ക് തുല്യമായി കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർട്ടി വൈനിന്റെ നികുതി നിശ്ചയിക്കുന്നതിന് 1963ലെ പൊതുവില്പന നികുതി നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ അവതരണ വേളയിലാണ് സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നത്.
പഴച്ചാറുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ‘ഹോർട്ടി വൈൻ’, വിദേശമദ്യത്തിന്റെ കൂട്ടത്തിൽപെടുത്തി നികുതി നിശ്ചയിക്കുന്നതുവഴി സമൂഹത്തിൽ മദ്യാസക്തി വ്യാപിക്കുമെന്ന് പ്രതിപക്ഷത്തുനിന്നും ചർച്ചയിൽ പങ്കെടുത്ത ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. കർഷകരെ സഹായിക്കുന്നെന്ന വ്യാജേന മദ്യോൽപാദനം വർധിപ്പിച്ച് വളഞ്ഞവഴിയിലൂടെ പണമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വിമർശനങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ തള്ളി. കർഷകരെ ഉപയോഗിച്ച് സർക്കാർ വരുമാനമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. കാർഷികോൽപന്നങ്ങളുടെ സാധ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. വിജയിച്ചാൽ വലിയകാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

