Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേക്കറി വഴി ഹോർട്ടി വൈൻ; തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ല, തെറ്റിദ്ധരിപ്പിച്ചതാണ് കാരണം; മന്ത്രിക്ക് വിശദീകരണം നൽകി എക്സൈസ് കമീഷണർ

text_fields
bookmark_border
ബേക്കറി വഴി ഹോർട്ടി വൈൻ; തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ല, തെറ്റിദ്ധരിപ്പിച്ചതാണ് കാരണം; മന്ത്രിക്ക് വിശദീകരണം നൽകി എക്സൈസ് കമീഷണർ
cancel

തിരുവനന്തപുരം: ഹോർട്ടി വൈൻ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്സൈസ് മന്ത്രിക്ക് വിശദീകരണം നൽകി എക്സൈസ് കമീഷണർ ശ്രീറാം സാംബശിവ റാവു. തന്റെ ഭാഗത്തുനിന്ന് ചട്ടപരമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സ്ഥലം മാറ്റപ്പെട്ട മുൻ ഡെപ്യൂട്ടി കമീഷണർ സി.കെ. അനിൽ കുമാർ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കിയതെന്നുമാണ് സാംബശിവ റാവു നൽകിയ വിശദീകരണം.

സി.കെ. അനിൽ കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്. എക്സൈസ് കമീഷണറായി ചുമതലയേറ്റുകഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഫയലുമായി ഡെപ്യൂട്ടി കമീഷണർ തന്നെ സമീപിച്ചത്. എന്നാൽ, ഡെപ്യൂട്ടി കമീഷണറുടെ ഇടപെട്ടതിൽ സംശയം നിലനിൽകുന്നുണ്ടെന്നും അന്വേഷണം വേണമെന്നും എക്സൈസ് കമീഷണർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ജൂൺ മാസത്തിലായിരുന്നു വൈൻ വിഷയത്തിൽ തീരുമാനമെടുത്തിരുന്നത്. അതിനുമുന്നേ, മദ്യനയവുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ സർക്കാർ നിർദേശം ലഭിച്ചതിനുശേഷം എല്ലാ നടപടികളും ചട്ടപ്രകാരമാണ് താൻ കൈകാര്യം ചെയ്തിരുന്നതെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.

സംഭവത്തിലെ അടിയന്തരമായി മന്ത്രി ഇടപെട്ട് ഹോര്‍ട്ടി വൈന്‍ വില്‍പന നടത്താൻ അനുമതി നല്‍കിയ ഡെപ്യൂട്ടി എക്സൈസ് കമീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു കഴിഞ്ഞ ദിവസം. എൽ.ഡി.എഫ് കാലത്ത് നിയമിതനായാണ് മാറ്റിയത്. പകരം വി. സുഭാഷിനെയാണ് പുതിയ ഡെപ്യൂട്ടി എക്സൈസ് കമീഷണറായി നിയമിച്ചത്. ബേക്കറികളിൽ ലഭ്യമാക്കുന്നതിലെ ആശങ്ക മുന്നിൽ കണ്ട് അനുമതി നൽകിയവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടിയും സർക്കാർ സ്വീകരിച്ചു.

സർക്കാറിന്റെ അറിവില്ലാതെയാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി പറയുകയും വിശദമായ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണറോട് ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തായിരുന്നു വിൽപനയ്ക്ക് അനുമതി നൽകിയിരുന്നത്. നാല് സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അനുമതി റദ്ദാക്കിയിട്ടുണ്ട്. ആദ്യമായി തൃശൂർ ചാലക്കുടിയിലെ ഒരു ബേക്കറിയ്ക്കായിരുന്നു ലൈസന്‍സ് കൊടുത്തിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Horti-Wine Sale via Bakery: Excise Commissioner Submits Explanation
Next Story