Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോർട്ടി വൈൻ: പേരിൽ കർഷകക്ഷേമം, നേട്ടം കമ്പനികൾക്ക്

text_fields
bookmark_border
ഹോർട്ടി വൈൻ: പേരിൽ കർഷകക്ഷേമം, നേട്ടം കമ്പനികൾക്ക്
cancel

തിരുവനന്തപുരം: കർഷകർക്ക് വേണ്ടിയെന്ന വാദമുന്നയിച്ചാണ് ഹോർട്ടിവൈനിന് കഴിഞ്ഞ സർക്കാർ തുടക്കമിട്ടതെങ്കിലും നിയമഭേദഗതികളെല്ലാം കമ്പനികൾക്ക് ഉപകാരപ്പെടും വിധമായിരുന്നു. സംസ്ഥാനത്ത് വൻതോതിൽ ഉൽപാദിപ്പിക്കപ്പെടുന്ന പഴവർഗങ്ങൾ വിപണി ലഭിക്കാതെ കേടുവന്ന് നശിച്ചുപോകുന്ന സാഹചര്യമാണ് കാർഷികോൽപന്നങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നമായ ഹോർട്ടിവൈനുകൾക്കുള്ള സാധ്യതയായി സർക്കാർ ചൂണ്ടിക്കാട്ടിയത്.

പ്രതിവർഷം ഏകദേശം 10,000 ടൺ കശുമാങ്ങ സംസ്ഥാനത്ത് വെറുതെ നശിച്ചുപോകുന്നുവെന്ന കണക്ക് സർക്കാർ അന്ന് നിയമസഭയിൽ വെച്ചു. കോവിഡ് കാലത്ത് വിപണിയില്ലാതെ കർഷകർക്ക് ഏകദേശം 319 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി. അതിനിടെ പൈനാപ്പിൾ, വാഴപ്പഴം, കശുമാങ്ങ എന്നിവയിൽ നിന്നുള്ള വൈനുകൾ കാർഷിക സർവകലാശാല വികസിപ്പിച്ചു. പഴങ്ങളുടെ സ്വാഭാവികമായ പുളിപ്പിക്കൽ പ്രക്രിയയിലൂടെ രൂപപ്പെടുന്ന ഹോർട്ടി വൈനിൽ ഉയർന്ന അളവിലാണ് ആൽക്കഹോൾ ഉണ്ടാവുക.

ഇത് മുന്നിൽ കണ്ടാണ് പുതിയ അബ്കാരി ചട്ട ഭേദഗതിയിൽ ഹോർട്ടിവൈനിൽ പരമാവധി 15.5 ശതമാനം വരെ വീര്യം അടങ്ങിയിരിക്കാമെന്നതിന് നിയമസാധുത നൽകിയത്. തുടക്കത്തിൽ സാങ്കേതികവിദ്യ വികസിപ്പിക്കാനായി സി.എസ്.ഐ.ആറുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അവർക്ക് ഒരു വർഷത്തെ സമയവും പ്രത്യേക സർക്കാർ ഫണ്ടും ആവശ്യമാണെന്ന് കണ്ട്, സ്വകാര്യ കമ്പനികൾക്ക് അവരുടേതായ നിർമാണ രീതികൾ വികസിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കൂടാതെ ബേക്കറികളിലടക്കം ഹോർട്ടിവൈൻ ലഭ്യമാക്കാൻ നിയമഭേദഗതി വരുത്തിയതും കമ്പനികൾക്ക് വേണ്ടിയായിരുന്നു. വൈൻ വിൽക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ പ്രതിവർഷം 10,000 രൂപ ലൈസൻസ് ഫീസ് അടക്കണം. ഇതിന് പകരമായി അവർക്ക് വിൽപനയുടെ 20 ശതമാനം കമീഷനായി ലഭിക്കുമെന്നതാണ് വ്യവസ്ഥ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Horti Wine: Farmers’ Welfare in Name, Benefits for Companies.”
Next Story