ഒറ്റനിമിഷത്തിൽ എല്ലാം ഉരുളെടുത്തു...; മുണ്ടക്കൈ ദുരന്തത്തിന്‍റെ ഭീകര ദൃശ്യങ്ങൾ പുറത്ത് -വിഡിയോ
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ഭീകരത വെളിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ചൂരൽമലയിലെ കടകളിലെയും ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ജുമാമസ്ജിദിലെയും കാമറകളിൽ പതിഞ്ഞതാണിത്. കടകളിലേക്ക് മലവെള്ളവും മണ്ണും അടിച്ചുകയറുന്ന ദൃശ്യങ്ങൾ ഇവിടത്തെ സി.സി.ടി.വികളിലുണ്ട്.
മലവെള്ളം നിറഞ്ഞ് കടയിലെ ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ മുകളിലേക്ക് പൊങ്ങിപ്പോവുന്നത് ഇതിൽ കാണാം. ദുരന്തമുണ്ടായ ജൂലൈ 30ന് പുലർച്ച 1.07നും 1.10നും ഇടയിലുള്ള ദൃശ്യങ്ങളാണിത്. മുണ്ടക്കൈ ജുമാമസ്ജിദിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ഇവിടത്തെ അതിതീവ്രമഴയാണ്. ജൂലൈ 30ന് പുലർച്ച 1.44 വരെ ശക്തമായി മഴ പെയ്യുന്നത് ഇതിൽ കാണാം. പള്ളിയിൽ ജൂലൈ 26ന് നടന്ന പ്രാർഥനക്ക് ആളുകൾ വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്.
ഉരുൾപൊട്ടലിൽ നിശ്ശേഷമില്ലാതായ റോഡിലൂടെ ആളുകൾ സാധനങ്ങൾ വാങ്ങാനെത്തുന്നതും വാഹനങ്ങൾ പോകുന്നതും ഇതിലുണ്ട്. ഈ പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന പള്ളി ഖത്തീബ് ശിഹാബ് ഫൈസിയുടെ മൃതദേഹം ചാലിയാർ പുഴയിലൂടെ ഒഴുകി, നിലമ്പൂരിനടുത്തുനിന്നാണ് കണ്ടെത്താനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

