ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരൻ കൊല്ലപ്പെട്ട നിലയിൽ
text_fieldsപുനലൂർ/കോട്ടയം: പ്രണയ വിവാഹശേഷം വധുവിെൻറ ബന്ധുക്കളടങ്ങുന്ന സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുവന്ന നവവരെന കൊലപ്പെടുത്തി ആറ്റിൽ തള്ളിയ സംഭവം ദുരഭിമാനക്കൊല. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്. മൗണ്ട് നട്ടാശേരി വട്ടപ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജോസഫിെൻറ (രാജൻ) മകൻ കെവിൻ പി. ജോസഫാണ് (23) കൊല്ലപ്പെട്ടത്. മൃതദേഹം പുനലൂർ ചാലിയക്കര ആറ്റിലെ പത്തുപറ ഭാഗത്ത് കണ്ടെത്തി. നിരവധി പരിക്കുകളുള്ള മൃതദേഹത്തിെൻറ വലതുകണ്ണ് ഭാഗികമായി തകർന്നിരുന്നു. കെവിനെ കൊലപ്പെടുത്തി മൃതദേഹം ആറ്റിൽ തള്ളുകയായിരുെന്നന്നാണ് പ്രാഥമിക നിഗമനം.
കെവിെൻറ ദലിത് പശ്ചാത്തലത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഘത്തിലെ മൂന്നുപേെരയും ഇവർ സഞ്ചരിച്ച കാറുടമയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാറുടമ ഇടമൺ സ്വദേശി ഇബ്രാഹീംകുട്ടി, ഇടമൺ സ്വദേശി ഇഷാൻ ഇസ്മയിൽ, നിയാസ്, റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നിയാസ്, റിയാസ് എന്നിവരെ തമിഴ്നാട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ മറ്റുള്ളവർ ഒളിവിലാണ്.
തെന്മല ഒറ്റക്കൽ സാനുഭവനിൽ ചാക്കോ-രഹന ദമ്പതികളുടെ മകൾ നീനുവിെൻറ (20) ഭർത്താവാണ് കൊല്ലപ്പെട്ട കെവിൻ. ഇലക്ട്രീഷ്യനായ െകവിനും കോട്ടയത്ത് ഫാർമസ്യൂട്ടിക്കൽ കോഴ്സ് അവസാന വർഷ വിദ്യാർഥിയായ നീനുവും പ്രണയത്തിലായിരുന്നു. നീനു റോമൻ കത്തോലിക്ക വിഭാഗക്കാരിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ചേരമര്‍ വിഭാഗത്തില്‍പെടുന്നവരുമായ കെവിെൻറ കുടുംബം ക്രിസ്തുമതം സ്വീകരിച്ചവരാണ്. ഇരുവരെയും വിവാഹത്തിൽനിന്ന് പിന്മാറ്റാൻ നീനുവിെൻറ കുടുംബം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മറ്റൊരു വിവാഹത്തിന് വീട്ടുകാർ തീരുമാനിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫിസിൽ ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. സംഭവം അറിഞ്ഞ് കോട്ടയത്തെത്തിയ നീനുവിെൻറ ബന്ധുക്കൾ നീനുവിനെ മോചിപ്പിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് ഇവരുടെ പരാതിയിൽ ഇരുവരെയും ഗാന്ധിനഗർ പൊലീസ് വിളിച്ചുവരുത്തി. വിവാഹ രേഖകൾ കാണിച്ചെങ്കിലും പിതാവിനൊപ്പം പോകാൻ പൊലീസ് യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച പെൺകുട്ടിയെ ബന്ധുക്കൾ സ്റ്റേഷൻ മുറ്റത്ത് വെച്ച് മർദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കെവിനൊപ്പം ജീവിക്കാൻ താൽപര്യമെന്ന് അറിയിച്ച യുവതിയെ അമലഗിരി ഹോസ്റ്റലിലേക്ക് മാറ്റി.
എന്നാൽ, ഞായറാഴ്‌ച പുലർച്ച മാന്നാനം പള്ളിത്താഴത്തെ വീട്ടിൽ മൂന്നുവാഹനത്തിലായി എത്തിയ നീനുവിെൻറ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള പത്തംഗ ക്വട്ടേഷൻ സംഘം കെവിനെയും അമ്മാവെൻറ മകനായ മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയും (30) തട്ടിക്കൊണ്ടുപോകുകയായിരുന്നു. തെന്മയിലേക്കുപോയ സംഘം ഇരുവരെയും ക്രൂരമായി മർദിച്ചു. പൊലീസ് ഇടപെടലിനെ തുടർന്ന് സംഘം ഞായറാഴ്ച രാവിലെ 11ന് പത്തനാപുരം ഭാഗത്ത് അനീഷിനെ ഇറക്കിവിട്ടു.
ഇതിനിടെ, അനീഷിനെയും കെവിനെയും കാണാനില്ലെന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതിയുമായെത്തി. സ്റ്റേഷനിെലത്തിയ നീനുവിനോട് പൊലീസ് അപമര്യാദയായി പെരുമാറി. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അതിെൻറ തിരക്കിലാണെന്നും അതുകഴിഞ്ഞുനോക്കാമെന്ന നിലപാടിലുമായിരുന്നു പൊലീസ്. തുടർന്ന് ആറുമണിക്കൂർ നീനു സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിതാവ് ജോസഫിനോടും മോശമായാണ് പൊലീസ് പെരുമാറിയത്. പിന്നീട് മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലാണ് വൈകീേട്ടാടെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ പൊലീസ് തയാറായത്.
ഗാന്ധിനഗർ പൊലീസ് അറിയിച്ചതിനെത്തുടർന്ന് സംഘം സഞ്ചരിച്ച കാറിെൻറ ഉടമ ഇബ്രാഹീംകുട്ടിയെ തെന്മല പൊലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഗാന്ധിനഗർ പൊലീസെത്തി നീനുവിെൻറ ബന്ധുകൂടിയായ ഇഷാൻ ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നാണ് കെവിെൻറ മൃതദേഹം തള്ളിയയിടം സംബന്ധിച്ച് വിവരം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ പൊലീസ് ആറ്റിൽനിന്ന് മൃതദേഹം കരയിലെത്തിച്ചു.
ഉച്ചക്ക് രണ്ടോടെ കെവിെൻറ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് പുനലൂർ തഹസിൽദാർ പി. ഗിരീഷ്കുമാറിെൻറ മേൽനോട്ടത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം റൂറൽ എസ്.പി ബി. അശോകൻ, പുനലൂർ ഡിവൈ.എസ്.പി അനിൽകുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ഡോഗ്സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുത്തു. കെവിെൻറ മാതാവ്: മേരി (ഒാമന), സഹോദരി: കൃപ (സ്കൂൾ മാസ്റ്റർ ഒാഫിസ്, കോട്ടയം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
