അർബുദ രോഗികൾക്ക് മുടി എത്തിച്ചു നൽകുന്ന യുവാവിനെ ആദരിച്ചു
text_fieldsഅനീഷ് വലിയകുന്നിനെ ഐ.എം.എ വളാഞ്ചേരി യൂനിറ്റ്
പ്രസിഡൻറ് ഡോ. എൻ. മുഹമ്മദലി ആദരിക്കുന്നു
വളാഞ്ചേരി: അർബുദ രോഗികളായ സ്ത്രീകൾക്ക് വിഗ് നിർമിച്ചു നൽകുന്ന ഹെയർ ബാങ്കിലേക്ക് മുടി എത്തിക്കുന്ന യുവാവിന് ആദരം. മാധ്യമപ്രവർത്തകനായ അനീഷ് വലിയകുന്നിനെയാണ് അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനത്തിൽ അതിജീവനം വി ക്യാൻ കൂട്ടായ്മ ആദരിച്ചത്.
ഇതിനകം അനീഷ് അമ്പതോളം യുവതീ യുവാക്കളിൽനിന്ന് മുടി ഏറ്റുവാങ്ങി തൃശൂർ അമല ആശുപത്രിയിലെ ഹെയർ ബാങ്കിന് കൈമാറി. നേരത്തെ അനീഷും സഹോദരി അശ്വതിയും മുടി ദാനം ചെയ്തിട്ടുണ്ട്. രണ്ട് അർബുദരോഗികൾക്ക് അനീഷ് സൗജന്യമായി വിഗ് വാങ്ങിച്ച് നൽകിയിട്ടുണ്ട്. ഇപ്റ്റ, യുവകലാ സാഹിതി അംഗമായ അനീഷ് നവജീവൻ കൂട്ടായ്മ പ്രവർത്തകനുമാണ്.

