Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരഭിമാനക്കൊല:...

ദുരഭിമാനക്കൊല: നീനുവി​െൻറ മാതാപിതാക്കൾക്കും പ​െങ്കന്ന്​ മൊഴി

text_fields
bookmark_border
ദുരഭിമാനക്കൊല: നീനുവി​െൻറ മാതാപിതാക്കൾക്കും പ​െങ്കന്ന്​ മൊഴി
cancel

േകാ​ട്ട​യം: പ്രണയിച്ച്​ വിവാഹം കഴിച്ചതിനെ തുടർന്ന്​ കോട്ടയം സ്വദേശി കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നീനുവി​​​​​​െൻറ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന്​ മൊഴി. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്​റ്റിലായ നിയാസ്​, റിയാസ്​ എന്നിവരാണ്​ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന്​ പൊലീസിന്​ മൊഴി നൽകിയത്​. നീനുവി​​​​​​െൻറ മാതാവ്​ രഹനയു​െട ബന്ധുക്കളാണ്​ ഇവർ. കെവിനെ ആക്രമിക്കുന്ന വിവരം രക്ഷിതാക്കൾക്ക്​ അറിയുമായിരുന്നെന്നാണ്​​ ഇരുവരും നൽകിയ മൊഴി. അതേസമയം, നീനുവി​​​​​​െൻറ മാതാപിതാക്കൾ ഒളിവിലാണ്​.

നീനുവിനെ പരീക്ഷാകേന്ദ്രത്തിലെത്തിക്കാനെന്ന്​ പറഞ്ഞ്​ വാഹനത്തിന്​ വേണ്ടി മകനെ നീനുവി​​​​​​െൻറ മാതാപിതാക്കളും സഹോദരനും എത്തി കൂട്ടിെക്കാണ്ടുപോവുകയായിരുന്നെന്ന്​ നിയാസി​​​​​​െൻറ മാതാവ്​ പറഞ്ഞു. 

കൊല ആസൂത്രണം ചെയ്​തതും സംഘം രൂപീകരിച്ചതും നീനുവി​​​​​​െൻറ സഹോദരൻ ഷാനുവാണെന്ന്​ പിടിയിലായവർ മൊ​ഴി നൽകിയിരുന്നു. വിദേശത്തായിരുന്ന ഷാനു സഹോദരിയുടെ വിവാഹ വിവരം അറിഞ്ഞാണ്​ നാട്ടിലെത്തിയത്​. സംഭവത്തിനു ശേഷം ഷാനു ഒളിവിലാണ്​. കെവി​െന തട്ടിക്കൊണ്ടു പോയ 13 അംഗ സംഘത്തിൽ ഭൂരിഭാഗവും നീനുവി​​​​​​െൻറ ബന്ധുക്കളാണെന്നും ഇവരിൽ ചിലർക്ക്​ ക്രിമിനൽ പശ്​ചാത്തലമു​െണ്ടന്നും പൊലീസ്​ പറഞ്ഞു. സംഘത്തിന്​ പ്രാദേശിക സഹായവും ലഭിച്ചിരുന്നെന്ന്​ കരുതുന്നതായും പൊലീസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsKevin Murder CaseHonor Killing in kerala
News Summary - Honor Killing: Neenu's Parents Knows About Murder - Kerala news
Next Story