Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കപ്പൽ വള്ളത്തിലിടിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കാമെന്ന് അധികൃതർ
text_fieldsbookmark_border
കൊല്ലം: കപ്പൽ വള്ളത്തിലിടിച്ച സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാമെന്ന് ഹോേങ്കാങ് കപ്പലിെൻറ ഉടമസ്ഥർ. രണ്ട് ദിവസത്തിനകം പോർട്ട്ബ്ലെയറിലെത്തി അന്വേഷണ സംഘവുമായി സഹകരിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കപ്പൽ അധികൃതർ നാവികസേനയെയാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിടിച്ച സംഭവത്തിൽ ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് അന്വേഷണം നടത്തുന്നത്.
കൊല്ലം തീരത്തിന് 40 േനാട്ടിക്കൽ മൈൽ അകലെ കന്യാകുമാരി സ്വദേശികൾ സഞ്ചരിച്ച ആരോഗ്യ അന്ന എന്ന വള്ളത്തിലാണ് ഹോേങ്കാങ് രജിസ്ട്രേഷനിലുള്ള കപ്പലിടിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
നേരത്തെ പോർട്ട് ബ്ലെയർ തീരത്ത് അടുപ്പിക്കണമെന്ന നാവികസേനയുടെ നിർദേശം ഹോേങ്കാങ് കപ്പലധികൃതർ തള്ളിയിരുന്നു.
Next Story
