Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണിട്രാപ്പ് തട്ടിപ്പ്:...

ഹണിട്രാപ്പ് തട്ടിപ്പ്: വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം തട്ടിയെടുത്തുവെന്ന് പരാതി

text_fields
bookmark_border
ഹണിട്രാപ്പ് തട്ടിപ്പ്: വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം തട്ടിയെടുത്തുവെന്ന് പരാതി
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും സ്ഥലവും സ്വർണവും ഭീഷണിപ്പെടുത്തി പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റു മൂന്ന് പ്രതികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudthreathoneytrapBusinessmancomplaintfive croresExtorted
News Summary - Honeytrap scam: Complaint alleges that businessman was blackmailed and swindled out of Rs. 5 crore
Next Story