Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂരിൽ സ്​ത്രീകളെ ഉപയോഗിച്ച്​ ഹണി​ ട്രാപ്പ്​; ലക്ഷങ്ങൾ തട്ടി, രണ്ടുപേർ അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ സ്​ത്രീകളെ...

കരിപ്പൂരിൽ സ്​ത്രീകളെ ഉപയോഗിച്ച്​ ഹണി​ ട്രാപ്പ്​; ലക്ഷങ്ങൾ തട്ടി, രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border

കൊ​ണ്ടോ​ട്ടി: സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ൽ വി​ളി​പ്പി​ച്ച് കെ​ണി​യി​ൽ കു​ടു​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം അ​രീ​ക്കാ​ട് കി​ഴ​ക്കേ​കോ​ട്ട​പ്പ​റ​മ്പ് ജി​ഷാ​ദ് (32), മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ർ പ​റ​മ്പി​ൽ​പീ​ടി​ക വ​ട്ട​പ്പ​റ​മ്പ് യാ​ക്കൂ​ബ് (32) എ​ന്നി​വ​രെ​യാ​ണ് ക​രി​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ജൂ​ണി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ പ​രാ​തി. ഈ ​കേ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വേ​ങ്ങ​ര വാ​ള​ക്കു​ട സ്വ​ദേ​ശി ശി​ഹാ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ ക​ർ​ണാ​ട​ക ജ​യി​ലി​ലാ​ണ്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ട്​ പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ​യാ​ണ് സം​ഘം ഇ​ര​യാ​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ​ക്കൊ​ണ്ട് ഫോ​ണി​ൽ വി​ളി​പ്പി​ച്ച് ക​രി​പ്പൂ​രി​ലെ ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.

തു​ട​ർ​ന്ന് സ്ത്രീ​ക​ളോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ​സും വി​ഡി​യോ​സും എ​ടു​ത്ത ശേ​ഷം ഇ​ത് കാ​ണി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടും. ഇ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്യു​മെ​ന്ന്​ പ​റ​ഞ്ഞ് വീ​ണ്ടും പ​ണ​മാ​വ​ശ്യ​പ്പെ​ടും. ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ലാ​കാ​നു​ണ്ട്. പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurHoney Trap
News Summary - Honey Trap with Karripur surpassed; Lakhs swindled, two arrested
Next Story