Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺകെണിക്കേസിൽ ഇന്ന്​ വിധി

text_fields
bookmark_border
ഫോൺകെണിക്കേസിൽ ഇന്ന്​ വിധി
cancel

തിരുവനന്തപുരം: മുൻമന്ത്രി എ.കെ ശശീന്ദ്ര​​​​െൻറ ഫോൺകെണിക്കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് കേസ്.

പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവർ കോടതിയെ അറിയിച്ചു. 

നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന്​ യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട്​ ആ ഹരജി പിൻവലിച്ചു. അതിനുശേഷമാണ്​ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന്​ ഇപ്പോൾ വീണ്ടും മൊഴി മാറ്റിയിരിക്കുന്നത്​. കുറ്റവിമുക്തനായാൽ ശശീന്ദ്രന് മന്ത്രി പദം തിരിച്ചു കിട്ടാൻ സാധ്യത ഏറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Honey Trap Case Verdict - Kerala News
Next Story