Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണിട്രാപ്പിലൂടെ കോടികൾ...

ഹണിട്രാപ്പിലൂടെ കോടികൾ തട്ടാൻ ശ്രമം; യുവതി അറസ്​റ്റിൽ.

text_fields
bookmark_border
ഹണിട്രാപ്പിലൂടെ കോടികൾ തട്ടാൻ ശ്രമം; യുവതി അറസ്​റ്റിൽ.
cancel

തളിപ്പറമ്പ്: ഹണിട്രാപ്പിലൂടെ കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്​റ്റിൽ. കാസര്‍കോട് വിദ്യാന ഗറിൽ കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സമീറ എന്ന ഹാസിദയാണ്​ (32) അറസ്​റ്റിലായത്​. മാതമംഗലത്തെ 60കാരനെ വിവാഹംചെയ്​തെന്ന വ്യാജേന​ പണം തട്ടിയ കേസിലാണ് അറസ്​റ്റ്​. തളിപ്പറമ്പിലെ യുവവ്യാപാരികളെ കെണിയിൽപെടുത്തി കോടികൾ തട്ടാൻ ശ്രമിച്ച സംഘത്തിലും സമീറയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ നാല് പ്രതികളെ നേര​േത്ത അറസ്​റ്റ്​ചെയ്തിരുന്നു.

മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരനെ വിവാഹംചെയ്തെന്ന നാട്യത്തിൽ സമീറ രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ്​ പരാതി. ഈ കേസിൽ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്​ദുല്ല, അന്‍വര്‍, മുസ്തഫ എന്നിവർക്കെതിരെയും ഭാസ്കരൻ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് 2017 ഡിസംബറിലാണ് ഹണിട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടകവീട്ടില്‍വെച്ച് സമീറയോടൊപ്പം നിർത്തി ഫോട്ടോയെടുത്തത്​. ആ ഫോട്ടോ കാണിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെ​െട്ടന്നാണ്​ പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍നിന്ന് തട്ടിയെടുത്തു.

കാസർകോ​െട്ട ബി.എം.എസ് പ്രവർത്തകനായ ദിനേശനൊപ്പം അയാളുടെ ഫ്ലാറ്റിലാണ് സമീറ താമസിച്ചിരുന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​​​െൻറ നേതൃത്വത്തില്‍ സി.ഐ കെ.ജെ. വിനോയി, എസ്.ഐ കെ. ദിനേശൻ, ഡിവൈ.എസ്​.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി. രമേശൻ, സീനിയര്‍ സി.പി.ഒ അബ്​ദുൽ റൗഫ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHoney Trapmalayalam news
News Summary - honey trap case- kerala news
Next Story