Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത് പൊള്ളലേറ്റ ...

നാദാപുരത്ത് പൊള്ളലേറ്റ ഗൃഹനാഥനും മകനും മരിച്ചു; ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
Kozhikode Four Members of Family Caught Fire
cancel

കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഇന്നലെ പുലർച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. മറ്റുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിലെ ബെഡ്റൂമിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കൂട്ടനിലിവിളി കേട്ട് എത്തിയ അയൽവാസികൾ, തീയാളുന്ന നിലയിലാണ് വീട്ടുകാരെ കണ്ടത്. പാനൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
TAGS:burn to death caught fire 
News Summary - Homeowner and son die of burns; Wife and another son in critical condition
Next Story