Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ വിദ്യാർഥികൾക്ക് ഹോമിയോ മരുന്ന് നൽകണമെന്ന്; ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ ഉത്തരവിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ തുടങ്ങിയിട്ടില്ലെന്നിരിക്കെ രോഗം പ്രതിരോധിക്കാൻ സാധ്യതയുള്ള സംവിധാനമെന്ന നിലയിൽ ഹോമിയോ മരുന്ന് നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എം.എസ്. വിനീത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പത്തുദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സർക്കാറും ഹോമിയോ പ്രതിരോധ മരുന്നിന് അംഗീകാരം നൽകിയെങ്കിലും വിദ്യാർഥികൾക്ക് നൽകണമെന്ന നിവേദനത്തിൽ സർക്കാർ നടപടിയെടുത്തില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Next Story

