Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ കുട്ടികൾക്ക്​...

സ്​കൂൾ കുട്ടികൾക്ക്​ ഹോമിയോ പ്രതിരോധ മരുന്ന്: സർക്കാർ പദ്ധതി അംഗീകരിച്ച്​ ഹൈകോടതി

text_fields
bookmark_border
സ്​കൂൾ കുട്ടികൾക്ക്​ ഹോമിയോ പ്രതിരോധ മരുന്ന്: സർക്കാർ പദ്ധതി അംഗീകരിച്ച്​ ഹൈകോടതി
cancel

കൊ​ച്ചി: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഹോ​മി​യോ മ​രു​ന്ന് ന​ൽ​കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച്​ ഹൈ​കോ​ട​തി. ​ഹോ​മി​​യോ മ​രു​ന്ന്​ ന​ൽ​കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി രേ​ഖ​പ്പെ​ടു​ത്തി ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര​ജി തീ​ർ​പ്പാ​ക്കി. മ​രു​ന്ന് ന​ൽ​കും​മു​മ്പ് ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ മ​രു​ന്ന്​ വാ​ങ്ങി വി​ത​ര​ണം ചെ​യ്യാ​ൻ ഹോ​മി​യോ​പ്പ​തി ഡ​യ​റ​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​രു​ന്ന്​ വി​ത​ര​ണം ​െച​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​സ്. വി​നീ​ത് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ തീ​ർ​പ്പാ​ക്കി​യ​ത്.

18ൽ ​താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ​ത്തി​ന്​ ഹോ​മി​യോ മ​രു​ന്ന്​ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​െൻറ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് 'ക​രു​ത​ലോ​ടെ മു​ന്നോ​ട്ട്' പേ​രി​ൽ ഹോ​മി​യോ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച ക​ർ​മ​പ​ദ്ധ​തി​ക്ക് ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ സ​ർ​ക്കാ​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്​ അം​ഗീ​ക​രി​ക്കു​ന്ന​താ​യി ഹ​ര​ജി​ക്കാ​ര​നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ​ഈ ​മ​രു​ന്നി​െൻറ ഗു​ണം ശാ​സ്​​ത്രീ​യ​മാ​യി ​തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ക​ക്ഷി​ചേ​രാ​ൻ ന​ൽ​കി​യ ര​ണ്ട്​ ഹ​ര​ജി കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolHomeopathic medicine
News Summary - Homeopathic medicine for school children: High court approves government scheme
Next Story