ഹോമിയോ ഡിസ്െപൻസറികളിൽ ഫാർമസിസ്റ്റ് ക്ഷാമം
text_fieldsതൃശൂർ: ഹോമിയോ ചികിത്സരീതിയെ കുറിച്ച് വിവാദങ്ങൾ മുറുകവേ, സർക്കാർ ഡിസ്െപൻസറികളിൽ അടക്കം മരുന്നുകൊടുക്കാൻ ഫാർമസിസ്റ്റുകളില്ല. ഹോമിയോ ഡയറക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്താത്തതിനാൽ ഫാർമസിസ്റ്റുകളുെട നിയമനം നടക്കുന്നില്ല. ഇതുമൂലം രോഗിക്ക് ഗുണനിലവാരമുള്ള മരുന്ന് നിഷേധിക്കപ്പെടുന്നു. നിലവിൽ പല ഡിസ്െപൻസറികളിലും അറ്റൻഡർമാരാണ് മരുന്ന് നൽകുന്നത്. സംസ്ഥാനത്ത് തൊള്ളായിരത്തോളം പഞ്ചായത്തുകളിൽ അമ്പതോളം പഞ്ചായത്തുകളിൽ മാത്രമാണ് ഡിസ്െപൻസറി ഇല്ലാത്തത്.
എന്നാൽ, ദേശീയ ഗ്രാമീണാേരാഗ്യ മിഷെൻറ (എൻ.ആർ.എച്ച്.എം) കീഴിലും സംസ്ഥാന സർക്കാറിെൻറയും എസ്.സി കോർപറേഷെൻറയും അടക്കം മൂന്ന് ഡിസ്െപൻസറികൾ ഉള്ള പഞ്ചായത്തുകളുമുണ്ട്. ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റൻഡർ, സ്വീപ്പർ എന്നീ തസ്തികകളാണ് സർക്കാർ ഹോമിയോ ഡിസ്െപൻസറികളിൽ വേണ്ടത്. എന്നാൽ, ഭൂരിഭാഗം സർക്കാർ ഡിസ്െപൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ ആളില്ല.
89 ഡിസ്െപൻസറികളിൽ പേരിനുപോലും ഇവരെ കാണാനുമില്ല. വിരമിക്കുന്ന മുറക്ക് നിയമനം നടക്കുന്നില്ല. നിലവിൽ 400 രോഗികൾക്ക് ഒരു ഫാർമസിസ്റ്റ് എന്നാണ്. ജില്ല-താലൂക്ക് ആശുപത്രികളിൽ ഫാർമസിസ്റ്റുകൾ നിർബന്ധമായും വേണ്ടതുമുണ്ട്. സംസ്ഥാനത്ത് 450 എൻ.ആർ.എച്ച്.എം ഡിസ്െപൻസറികളാണുള്ളത്. ഒരു ഡിസ്െപൻസറിയിൽ പോലും ഫാർമസിസ്റ്റ് തസ്തികയിൽ ആളെ നിയമിച്ചിട്ടില്ല. ഫാർമസിസ്റ്റുകളെ നിയമിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി 90 ഫാർമസിസ്റ്റുകളെ നിയമിക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് വർഷം കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ല. നിയമനത്തിന് സമയം വേണമെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ധനവകുപ്പ് ഇടപെടലാണ് നിയമനത്തിന് തടസ്സമാവുന്നെതന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. എന്നാൽ, സ്വകാര്യ ഡിസ്െപൻസറികളിൽ പലതിലും ഡോക്ടർമാർ തന്നെയാണ് മരുന്നുനൽകുന്നതെന്ന ന്യായം പറഞ്ഞാണ് ഉന്നത ഉദ്യോഗസ്ഥർ ഫാർമസിസ്റ്റ് നിയമനത്തിൽ നിന്നും പിന്നാക്കം പോകുന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
