Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടത്തിൽ പരിക്കേറ്റ്...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

text_fields
bookmark_border
accident-sympol
cancel

വൈത്തിരി: ആംബുലൻസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്​ ചികിൽസയിലായിരുന്നു വീട്ടമ്മ മരിച്ചു. കോഴി ക്കോട് കക്കോടി മേടക്കുന്ന് മലയിൽ ഹെവൻവില്ലയിൽ കെ.കെ. ഷാജിയുടെ ഭാര്യ എം.പി. ഷീല (50) ആണ് മരിച്ചത്.

മാർച്ച് 25-ന് വയ നാട് വൈത്തിരി ചേലോട് മുസ്‌ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വാഴവറ്റയിലെ മരണവീട്ടിലേക്ക് വരുകയായിരുന്ന ആംബുലൻസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ഷീലയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സിനി, ആംബുലൻസ് ഡ്രൈവർ ദീപക് എന്നിവർക്കും പരിക്കേറ്റിരുന്നു.

സിനിയുടെ ഭർത്താവായ രാജന്റെ മരണവിവരമറിഞ്ഞ് വാഴവറ്റയിലേക്കു പോകുകയായിരുന്നു ഇവർ. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സിനിയെ ആംബുലൻസിൽ കയറ്റിയപ്പോൾ ഒപ്പം വന്നതായിരുന്നു ഷീല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൊകവൂർ മേടപ്പറമ്പത്ത് പരേതനായ ബാലകൃഷ്ണന്റെയും സാവിത്രിയുടെയും മകളാണ് ഷീല. ഭർത്താവ് ഷാജി വയനാട് വാഴവറ്റ കല്ലൂക്കരോട്ട് കുടുംബാംഗമാണ്. മക്കൾ: ഷിജിൻ, ജിനിൽ (ഇരുവരും കുവൈത്ത്), ജിതിൻ. മരുമകൾ: മമിത ഷിജിൻ. സഹോദരങ്ങൾ: പ്രദീപൻ, ഷീബ, ഷീന. ശവസംസ്കാരം ശനിയാഴ്ച രാവിലെ 9-ന്‌ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsmalayalam newsAccident NewsAccident News
News Summary - Homemaker died in wayanad in kerala-Kerala news
Next Story