Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തോട്ടം മേഖലയിൽ ഭവനരഹിതർ    ഇരുപതിനായിരത്തോളം
cancel
Homechevron_rightNewschevron_rightKeralachevron_rightതോട്ടം മേഖലയിൽ...

തോട്ടം മേഖലയിൽ ഭവനരഹിതർ ഇരുപതിനായിരത്തോളം

text_fields
bookmark_border

തിരുവനന്തപുരം: വീടില്ലാത്ത എല്ലാവർക്കും ലൈഫ്​ പദ്ധതിയിൽ വീട്​ നിർമ്മിച്ച്​ നൽകു​േമ്പാൾ സംസ്ഥാനത്തെ തോട്ടം മേഖലയിൽ വീടില്ലാത്തവരുടെ എണ്ണം ഇരുപതിനായിരത്തോളം. തോട്ടം മേഖലയിലെ 37 ഗ്രാമപഞ്ചായത്തുകളിലായി 19,080 പേരാണ്​ ഭവനരഹിതരായുള്ളത്​ എന്നാണ്​ പഞ്ചായത്ത്​ വകുപ്പി​െൻറ കണക്ക്​.

തോട്ടം മേഖലയിൽ ആണ്​ സ്വന്തമായി വീടുകളില്ലാത്തവർ ഏറെയുള്ള വിഭാഗം. തോട്ടങ്ങളോട്​ ചേർന്നുള്ള ഒറ്റ മുറി ലയത്തിലാണ്​ അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങൾ കഴിയാൻ നിർബന്ധതിമാവുന്നത്​. സ്വന്തമായി വീടുള്ളവരുടെ സൗകര്യം തന്നെ തീരെ അപര്യാപ്​തമാണ്​. സ്ഥലം ലഭ്യമല്ലാത്തതാണ്​ തോട്ടം തൊഴിലാളി മേഖലയിൽ ഭവന നിർമ്മാണം സാധ്യമാവാത്തത്​ എന്നാണ്​ ഉദ്യോഗസ്ഥ വിശദീകരണം.

സംസ്ഥാനത്ത്​ ആകെ 132 ഗ്രാമപഞ്ചായത്തുകളാണ്​ തോട്ടം മേഖലയിലുള്ളത്​. നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നത്​ ലക്ഷ്യമിട്ട്​ ഭവന നിർമ്മാണത്തിന്​ സ്ഥലം കണ്ടെത്താൻ താഴെതട്ടിൽ പരി​േശാധന നടത്തി പഞ്ചായത്ത്​ ഡയറ്​കടർ നൽകിയ റിപ്പോർട്ടിലാണ്​ 14 ജില്ലകളിലെ 37 ഗ്രാമപഞ്ചായത്തുകളിലാണ്​ ഭവനരിഹിതരെ കണ്ടെത്തിയത്​. ഇടുക്കി ജില്ലയിലാണ്​ ഏറ്റവും കൂടുതൽ ഭവനരഹിതരുള്ളത്​- 16,020 പേർ.

മറ്റൊരു ​തോട്ടം മേഖലയായ വയനാട്​ പക്ഷേ വൈത്തിരി, മൂപൈനാട്​, മുട്ടിൽ, പൊഴുതന എന്നിവിടങ്ങളിൽ എത്ര പേർക്കാണ്​ വീട്​ ഇല്ലന്ന കണക്ക്​ പഞ്ചായത്ത്​ വകുപ്പി​െൻറ കൈവശമില്ല. ബാക്കി പ്രദേശങ്ങളിൽ എല്ലാം കൂടി ജില്ലയിൽ575 പേരാണ്​ ഭവനരഹിതർ. തൃശൂർ- 920; കൊല്ലം- 643; പത്തനംതിട്ട- 350; എറണാകുളം- 68; തിരുവനന്തപുരം- 199; കാസർകോട്​- 17 എന്നിങ്ങനെയാണ്​ മറ്റുജില്ലകളിലെ ഭവനരഹിതരുടെ കണക്ക്​. ലൈഫ്​ പദ്ധതി മുന്നോട്ട്​ പോകു​േമ്പാൾ തോട്ടം മേഖലയിൽ ഉള്ളവർ ഒഴിവാകുകയും ഭവനരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവിധ വകുപ്പ്​ മന്ത്രിമാരുമായി ചർച്ച ചെയ്​തശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് തദ്ദേശ വകുപ്പി​െൻറ​ തീരുമാനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantationHomeless
News Summary - Homeless in the plantation area Twenty thousand
Next Story