Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയും മൂന്ന്...

യുവതിയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ കുടിയൊഴിപ്പിച്ചെന്ന്​ പരാതി

text_fields
bookmark_border
യുവതിയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ കുടിയൊഴിപ്പിച്ചെന്ന്​ പരാതി
cancel

കഴക്കൂട്ടം: സൈനിക് നഗറിൽ സ്ത്രീയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ അയൽവാസികൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചശേഷം വീട് പൊളിച്ചതായി പരാതി. സുറുമിയെയും കുടുംബത്തെയുമാണ് സർക്കാർ ഭൂമിയിൽനിന്ന്​ (പുറമ്പോക്കിൽ) ഇറക്കിവിട്ടത്. ഇവരുടെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച വീടാണ്​ തകർത്തത്​. ഡിസംബർ 17നായിരുന്നു സംഭവം.

ഏഴുവർഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു കുടുംബം. ഇടക്കാലത്ത്​ വീടി​െൻറ ശോച്യാവസ്ഥ കാരണം തൊട്ടടുത്ത വാടക വീട്ടിലേക്ക്​​ താമസം മാറ്റിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം തിരികെയെത്തി. ഈ സാഹചര്യത്തിലാണ് അയൽപക്കത്തെ സഹോദരങ്ങളായ രണ്ടുപേർ ആയുധങ്ങളുമായെത്തി പുറത്താക്കുകയും വീട് നശിപ്പിക്കുകയും ചെയ്തതത്രെ. ഇതി​െൻറ സി.സി.ടി.വി കാമറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

ആക്രമണ വിവരമറിഞ്ഞെത്തിയ പൊലീസ് ദൃശ്യം പകർത്തി മടങ്ങിയതല്ലാതെ മറ്റ്​ നടപടികൾ സ്വീകരിച്ചില്ലെന്ന്​ കുടുംബം പറയുന്നു. യുവതിയും മൂന്ന്​ പെൺമക്കളും താമസിക്കാൻ സൗകര്യമില്ലാതെ പ്രയാസത്തിലാണ്. സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന രേഖ കുടുംബത്തി​െൻറ പക്കലുണ്ട്. പട്ടയം നൽകണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും അപേക്ഷ നൽകി കാത്തിരിക്കു​േമ്പാഴാണ്​ കുടിയൊഴിപ്പിച്ചത്​. മറ്റൊരു വസ്തുവിലേക്ക് പോകാൻ വഴി ആവശ്യപ്പെട്ടാണത്രെ ആക്രമണം. ആക്രമണത്തിനിരയായ കുടുംബം പൊലീസിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകി.

അതേസമയം, യുവതിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി കുടിൽ പൊളിച്ച സംഭവം ശ്രദ്ധയിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ചു. 17ന്​ നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

കുടിയിറക്കപ്പെട്ട കുടുംബത്തിന്​ വീട് ​വെച്ചുനൽകുമെന്ന് പ്രവാസി വ്യവസായി ആമ്പലൂർ എം.ഐ. ഷാനവാസ് അറിയിച്ചു. വീട്​ നിർമാണം പൂർത്തിയാകുന്നതുവരെയുള്ള വാടകയും നൽകുമെന്ന്​ അദ്ദേഹം അറിയിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Homelesseviction
News Summary - homeless family evicted from their shelter
Next Story