Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശവനിതയെ ലൈംഗികമായി പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ

text_fields
bookmark_border
police
cancel

ആലപ്പുഴ: വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹോം സ്റ്റേ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. കലക്ട്രേറ്റ് ജങ്ഷനു കിഴക്കുവശത്ത് ഹോം സ്റ്റേ നടത്തുന്ന ആലപ്പുഴ നഗരസഭ ആലിശ്ശേരി വാർഡിൽ ആലൂക്കാപറമ്പിൽ ദാറുൽ അമൻ വീട്ടിൽ ഷയാസ്(27)ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി ഏട്ടേമുക്കാലോടെയായിരുന്നു സംഭവം. ഷയാസിന്റെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന വിദേശ വനിതയെ പീഡിപ്പിച്ചെന്നാണ് കേസ്.

മസാജ് ചെയ്തുനല്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പരാതി. ആലപ്പുഴ സൗത്ത് പൊലീസാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home stay owner arrested for sexually assaulting foreign woman
Next Story