മലമുകളിൽനിന്ന് രക്ഷാമാർഗം തെളിച്ച് ഹാംറേഡിയോ ക്ലബ്
text_fieldsചെറുതോണി (ഇടുക്കി): ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കടലിൽ വാർത്തവിനിമയ സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ ഇടുക്കിയിലെ ഹാംറേഡിയോ ക്ലബ് തുണയായി. ഇടുക്കി കാൽവരിമൗണ്ട് മലമുകളിൽനിന്ന് ഹാംറേഡിയോ ക്ലബ് അംഗങ്ങളാണ് ഉൾക്കടലിൽ ചിതറിപ്പോയ വള്ളങ്ങളിലെ മത്സ്യെത്താഴിലാളികൾക്ക് രക്ഷാമാർഗം കാണിച്ചുകൊടുത്തത്. കടലിൽ പോയിരുന്ന ബോട്ടുകളിലെല്ലാം വയർലെസ് സെറ്റുകൾ ഉള്ളതും ജി.പി.എസ് സംവിധാനം കിട്ടിയതും ഹാംറേഡിയോ പ്രവർത്തകർക്ക് ഇവരുമായി ആശയവിനിമയം നടത്തുന്നതിനു സഹായകമായി.
കഴിഞ്ഞ 30നാണ് അേമച്വർ റേഡിയോ സൊസൈറ്റി നേതൃത്വത്തിൽ മേഖലയിൽ ഹാംറേഡിയോ ക്ലബ് സജ്ജമാക്കിയത്. കലക്ടർ ജി. ഗോകുലിെൻറ നിർദേശപ്രകാരമായിരുന്നു തുടർനടപടി. കട്ടപ്പന-ചെറുതോണി റൂട്ടിലെ കാൽവരിമൗണ്ട് മലമുകളിലെ റിപ്പീറ്റർ സ്റ്റേഷൻ താൽക്കാലികമായി എമർജൻസി കൺേട്രാൾ റൂമാക്കിയായിരുന്നു പ്രവർത്തനം.
ദിവസങ്ങളായി ഉൾക്കടലിൽ ഭക്ഷണംപോലുമില്ലാതെ വള്ളങ്ങളിൽ അലയുകയായിരുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളികൾക്കാണ് റിപ്പീറ്റർ സ്റ്റേഷനിൽനിന്നുള്ള സന്ദേശങ്ങൾ രക്ഷയായി. ഇടുക്കിയിൽനിന്നുള്ള കൺേട്രാൾ റൂമിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. തീരത്തുനിന്ന് പരമാവധി 10 മുതൽ 20 കിലോമീറ്റർ കഴിയുമ്പോൾതന്നെ വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെടാൻ തുടങ്ങി. ഇതിനുശേഷമാണ് ഹാംറേഡിയോ പ്രവർത്തകർ സമുദ്രനിരപ്പിൽനിന്ന് 5000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന റിപ്പീറ്റർ സ്റ്റേഷെൻറ സഹായം തേടിയത്.
കൊച്ചിയിൽ കൺട്രോൾ റൂം
കൊച്ചി: ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽപ്രവർത്തനങ്ങളുടെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിനെ തുടർന്ന് കൺട്രോൾ റൂം തുറന്നു. നാവികസേന ആസ്ഥാനത്ത് ഫിഷറീസ്, റവന്യൂ വകുപ്പുകളുടെയും കോസ്റ്റൽ പൊലീസ്, നാവികസേന, തീരസംരക്ഷണസേന എന്നിവയുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുക ഇവിടെനിന്നായിരിക്കും. തിരുവനന്തപുരം ടെക്നിക്കൽ ഏരിയയിലെ കൺട്രോൾ റൂമിെൻറ പ്രവർത്തനവും തുടരും. കൊച്ചിയിലെ കൺട്രോൾ റൂം നമ്പർ: 0484 2872353, 2668889.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
