അടച്ചിരിക്കേണ്ടത് വീട്ടിനകത്തല്ല, മുറിയിൽ
text_fieldsപേര് ഹോം ക്വാറൈൻറൻ എന്നാണെങ്കിലും റൂം ക്വാറൈൻറൻ ആണെന്ന് പലർക്കും അറിയില്ല. വിദേശത്തനിന്നും എത്തുന്നത് ഒരാളാണെങ്കിൽ അവരുടെ വീട്ടുകാരും ഇയാളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഒരുപക്ഷേ ഇവരിൽ രോഗം കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് വീട്ടുകാരിലേക്ക് കൂടി പകരുന്നത് ഇതുവഴി ഒഴിവാക്കാം. അതിനായി വീട്ടുനിരീക്ഷണത്തൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വീട്ടുനിരീക്ഷണം എന്താണെന്നും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എെന്താല്ലാമാണെന്നും നോക്കാം.
1. നിരീക്ഷണത്തിലുള്ളവർ അവരുടെ മുറിയിൽ തന്നെ കഴിയണം. മാസ്ക് ധരിക്കണം. അവരുപയോഗിക്കുന്ന സോപ്പ്, തോർത്ത്, ഗ്ലാസ്, പാത്രങ്ങൾ, കിടക്ക തുടങ്ങിയ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്.
2. കുടുംബത്തിലെ മറ്റംഗങ്ങളുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം.
3. ആവശ്യത്തിന് വായു സഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കണം.
4. നിരീക്ഷണത്തിലുള്ളവരെ കഴിവതും ഒരാൾ തന്നെ പരിചരിക്കാൻ ശ്രമിക്കണം. ഇവരെ ശുശ്രൂഷിക്കുന്നവർ മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.
5. നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നതിന് മുമ്പും ശേഷവും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും കൊണ്ട് കൈകൾ ശുചിയാക്കണം.
6. വസ്ത്രങ്ങൾ, കിടക്കവിരി, ടവൽ എന്നിവ ഉപയോഗശേഷം റൂമിൽ തയാറാക്കി വെക്കുന്ന ബ്ലീച്ചിങ് ലായനിയിൽ നിക്ഷേപിക്കണം. ഇവ അലക്കി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
7. രോഗിക്ക് വേണ്ട ഭക്ഷണം മുറിയിൽ എത്തിച്ച് നൽകണം. മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കരുത്.
8. കടുത്ത ചുമയോ വയറിളക്കമോ ഉള്ള രോഗിയാണെങ്കിൽ കൈയുറ കൂടി ധരിക്കാൻ സാധിച്ചാൽ നല്ലത്. ഉപയോഗിച്ചശേഷം കൈയുറ ബ്ലീച്ചിങ് പൗഡർ ലായനിയിൽ നിക്ഷേപിക്കണം.
