Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഭ്യന്തര സെക്രട്ടറി...

ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
cancel

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ള​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി. വേ​ണു​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഔ​ദ്യോ​ഗി​ക വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഡോ. ​വേ​ണു​വി​നെ (52) കൂ​ടാ​തെ ഭാ​ര്യ ശാ​ര​ദ (49), മ​ക​ൻ ശ​ബ​രി (22), ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് (44), ശ​ബ​രി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ണ​വ് (22), സൗ​ര​വ് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗ​ൺ​മാ​ൻ സു​ഭാ​ഷ് (49) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 12.40ഓ​ടെ കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജി​ന് വ​ട​ക്കാ​ണ്​ സം​ഭ​വം. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യും കു​ഴി​ക​ളും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ഡോ. ​വേ​ണു​വും കു​ടും​ബ​വും കൊ​ച്ചി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ലോ​റി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും പോ​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്റെ ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdr v venu
News Summary - home ministry secretary dr v venus car went accident
Next Story