വേടനെതിരെ കേസ്: പരിശോധിക്കും -ആഭ്യന്തര മന്ത്രി
text_fieldsകൊച്ചി: റാപ്പര്‍ വേടനെതിരേ കേസെടുക്കേണ്ട സാഹചര്യമില്ലായിരുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തുകൊണ്ടാണ് കേസെടുത്തതെന്ന് പരിശോധിക്കും. കേസ് പിന്‍വലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിശോധിക്കട്ടെ എന്നായിരുന്നു മറുപടി. സി.പി.എം നേതാവ് പി.കെ. ശ്രീമതിക്കെതിരായ അപവാദ പ്രചാരണത്തില്‍ സൈബര്‍ സെല്‍ ഐ.ജിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
ആര് ചെയ്താലും അത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല. അവയവ കച്ചവടത്തില്‍ ചില ആശുപത്രികള്‍ക്ക് പങ്കുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വില്‍ക്കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

