ലക്കിടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഷെഡിൽ കഴിയുന്ന നാലംഗ കുടുംബം കാലങ്ങളായി ദുരിതത്തിൽ. ലെക്കിടിപേരൂർ പഞ്ചായത്തിലെ പേരൂർ ഗുരുരിയംപറമ്പിൽ ലേഖ-രതീഷ് ദമ്പതികളും രണ്ട് കുട്ടികളുമാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. 20 വർഷമായി മിച്ചഭൂമി കിട്ടിയ സ്ഥലത്താണ് ഷെഡ് കെട്ടി ഇവരുടെ താമസം.
വയറിങ് കഴിഞ്ഞിട്ടുണ്ടെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. വീടിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. വൈദ്യുതി ലഭിക്കാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങി. സംഭവമറിഞ്ഞ് വി.കെ. ശ്രീകണ്ഠൻ എം.പി കോൺഗ്രസ് നേതാക്കളോടൊപ്പം ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ മനസ്സിലാക്കി. കെ.എസ്.ഇ.ബിയുമായി എം.പി ബന്ധപ്പെട്ടു.
എന്നാൽ, ഇവർക്ക് വൈദ്യുതി എത്തിക്കാൻ ശ്രമം തുടങ്ങിയതായും പി.എം.എ.വൈയിൽ ഇവർ വീടിന് അപേക്ഷിച്ചിട്ടുണ്ടന്നും വാർഡംഗം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സത്യൻ പെരുമ്പറകോട്, പി.എസ്. രാമചന്ദ്രൻ, പി.പി. പാഞ്ചാലി എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.