വീടുകയറി ആക്രമണം; യുവാവിന് പരിക്ക്
text_fieldsപാങ്ങോട്: വീടുകയറി ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. പാങ്ങോട് അയിരൂര്‍ പി.വി ഹൗസില്‍ സുധീറിനാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.പ്രദേശത്തുതന്നെയുള്ള മൂന്നംഗസംഘം വീടുകയറി ആക്രമിെച്ചന്നാണ് പാങ്ങോട് പൊലീസില്‍ സുധീര്‍ നൽകിയ പരാതിയില്‍ പറയുന്നത്.
അനുവാദമില്ലാതെ ഇദ്ദേഹത്തിെൻറ പുരയിടത്തിലൂടെ കുടിവെള്ള പൈപ്പ് ലൈന്‍ ഇട്ടതിനെതിരെ ജലസേചന വകുപ്പില്‍ പരാതി നൽകുകയും വകുപ്പധികൃതരെത്തി കണക്ഷന് വിേച്ഛദിക്കുകയും ചെയ്തിരുന്നു.
ഇതാണ് ആക്രമണകാരണമായി പറയുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ സുധീര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

