Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ കയറി ആക്രമണം: പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
കണ്ണനല്ലൂർ: വീട്ടിൽ കയറി ആക്രമണം നടത്തിയ പ്രതികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (24), മുഖത്തല ഡീസന്റുമുക്ക് ഷാജിമൻസിലിൽനിന്നും കടയ്ക്കൽ മാങ്കോട് ഐരക്കുഴിയിൽ സന്തോഷ് ഭവൻ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിയാസ് (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 18 ന് പുലർച്ചെ കണ്ണനല്ലൂർ ചേരിക്കോണത്ത് സാന്ദ്രഭവനിൽ കയറിയാണ് വീട്ടുകാരെ ആക്രമിച്ചത്. രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടർഫിൽ വെച്ചുണ്ടായ പ്രശ്നത്തിന്റെ മുൻ വിരോധം നിമിത്തമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Next Story

