വീടുകയറി ആക്രമണം: പ്രതി പിടിയിൽ
text_fieldsസുധീർ
കരുനാഗപ്പള്ളി: തൊടിയൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതി പിടിയിൽ. തൊടിയൂർ മുഴങ്ങോടി സുധീർ മൻസിലിൽ സുധീറാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
പ്രതിയുടെ ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ച് പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പുകമ്പികൊണ്ട് ഉപദ്രവിക്കുകയായിരുന്നു. പരിക്കേറ്റ പരാതിക്കാരൻ കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു.
ഒളിവിൽപോയ പ്രതിയെ കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.

