പൊലീസിനെ ധിക്കരിച്ച് പോയ ബൈക്ക് ഹോം ഗാർഡിനെ ഇടിച്ചിട്ടു; കോളജ് വിദ്യാർഥി അറസ്റ്റിൽ
text_fieldsപട്ടാമ്പി: പൊലീസ് കൈകാണിച്ചു നിർത്താതെ ബൈക്കോടിച്ചു പോയ വിദ്യാർഥി ഹോം ഗാർഡിനെ ഇടിച്ചിട്ടു കടന്നു, നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപിച്ചു.
കുന്നംകുളം കക്കാട്ട് അർജുൻ കെ. മനോജാണ് (21) പ്രതി. ഇയാളെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. ബി.ആർക് വിദ്യാർഥിയാണ് അർജുൻ. തിങ്കളാഴ്ച രാവിലെ 11ഓടെ ഗുരുവായൂർ റോഡ് ജങ്ഷനിലാണ് ബൈക്ക് തടഞ്ഞ ഹോം ഗാർഡിനെ ഇടിച്ചിട്ടത്.
നമ്പർ പ്ലേറ്റില്ലാത്ത ബുള്ളറ്റ് ഓടിച്ചു വന്ന അർജുൻ മഞ്ഞളുങ്ങൽ വെച്ച് ട്രാഫിക് എസ്.ഐ അശോകൻ കൈ കാണിച്ചപ്പോൾ നിർത്തിയില്ല. തുടർന്ന് എസ്.ഐ വിവരം കൊടുത്തതനുസരിച്ച് മേലെ പട്ടാമ്പി ജങ്ഷനിലും പൊലീസ് കൈകാണിച്ചു.
അവിടെയും നിർത്താതെ വന്നപ്പോഴാണ് ഗുരുവായൂർ റോഡ് ജങ്ഷനിലേക്ക് വിവരം കൊടുത്തത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് റോഡിലിറങ്ങി തടയാൻ ശ്രമിച്ചപ്പോൾ ഇടിച്ചിട്ടു കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

