Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി.അൻവറിനുള്ള അധികസുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു

text_fields
bookmark_border
പി.വി.അൻവറിനുള്ള അധികസുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു
cancel

മലപ്പുറം: എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി. അൻവറിനുള്ള അധിക പൊലീസ് സുരക്ഷ ആഭ്യന്തര വകുപ്പ്​ പിൻവലിച്ചു. എടവണ്ണ ഒതായിയിലെ അൻവറിന്‍റെ വീടിനു മുന്നിലെ പൊലീസ്​ പിക്കറ്റ് പോസ്റ്റ് ഒഴിവാക്കി.

ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട്​ അധിക ഗൺമാന്മാ​രെയുമാണ്​ പിൻവലിച്ചത്​. നേരത്തേ അൻവറിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗൺമാന്മാർ തുടരും.

ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതൽ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പി.വി. അൻവർ നൽകിയ അപേക്ഷ പരിഗണിച്ച് മലപ്പുറം ജില്ല പൊലീസ്​ മേധാവിയുടെ ഉത്തരവ്​ പ്രകാരം കഴിഞ്ഞ സെപ്​റ്റംബർ 29 മുതലാണ്​ അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Home Department withdraws additional security for PV Anwar
Next Story