മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഡി.ജി.പിയുടെ ശിപാർശ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നതുൾപ്പെടെ ഡി.ജി.പിയുടെ ശിപാർശ ആഭ്യന്തര വകുപ്പിന്റെ പരിശോധനയിൽ. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷണം നടത്തി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ശിപാർശ സഹിതമാണ് ഡി.ജി.പി രവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ഇതിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നത്.
മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ശിപാർശയായതിനാൽ പ്രോസിക്യൂഷൻ അനുമതി ഉൾപ്പെടെ വേണമോയെന്ന കാര്യങ്ങളിലെല്ലാം നിയമപരിശോധന വേണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് ശിപാർശയടക്കമാകും മന്ത്രി രമേശ് ചെന്നിത്തലക്ക് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് കൈമാറുക. തനിക്ക് ഡി.ജി.പിയുടെ ശിപാർശയടങ്ങിയ റിപ്പോർട്ട് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ കൂടി പരിഗണിച്ചുള്ള തീരുമാനമാകും മന്ത്രിയും സർക്കാറും കൈക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

