Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യകുറിപ്പടിയിൽ...

മദ്യകുറിപ്പടിയിൽ ആഴ്​ചയിൽ മൂന്ന്​ ലിറ്റർ; സർവിസ്​ ചാർജ്​ 100 രൂപ

text_fields
bookmark_border
മദ്യകുറിപ്പടിയിൽ ആഴ്​ചയിൽ മൂന്ന്​ ലിറ്റർ; സർവിസ്​ ചാർജ്​ 100 രൂപ
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക്​ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​ദ്യം ന​ൽ​ കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ ഡോ​ക്​​ട​ർ​മാ​ർ ക​രി​ദി​നം ആ​ച​രി​ച്ചു. ക​റു​ത്ത ബാ​ഡ്​​ജും ധ​രി​ച്ചാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ ബു​ധ​നാ​ഴ്​​ച ജോ​ലി​ക്കെ​ത്തി​യ​ത്​്. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും സ​ർ​ക്കാ ​ർ നി​ല​പാ​ടി​നെ​തി​രെ രം​ഗ​ത്തു​ണ്ട്. അ​ശാ​സ്​​ത്രീ​യ നി​ല​പാ​ടാ​ണി​തെ​ന്നും മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക ്ക്​ ശാ​സ്​​ത്രീ​യ ചി​കി​ത്സ​യാ​ണ്​ വേ​ണ്ട​തെ​ന്നു​മാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം കു​റി​പ്പ​ടി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.


ഡോ​ക്​​ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ 100 രൂ​പ സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കി മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി. വി​ല അ​ധി​ക​മി​ല്ലാ​ത്ത റ​മ്മും ബ്രാ​ൻ​ഡി​യു​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. ബി​യ​റും വൈ​നും ന​ൽ​കി​ല്ല. ആ​ഴ്​​ച​യി​ൽ മൂ​ന്ന്​​ ലി​റ്റ​റി​ൽ അ​ധി​കം മ​ദ്യം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ദ്യ വി​ത​ര​ണ​ത്തി​ന്​ ഒ​രു വാ​ഹ​ന​ത്തി​ൽ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ആ ​വാ​ഹ​ന​ത്തി​ന്​ പൊ​ലീ​സ്​/​എ​ക്​​സൈ​സ്​ അ​ക​മ്പ​ടി തേ​ടു​ക​യും വേ​ണം. ബെ​വ്​​കോ വെ​യ​ർ​ഹൗ​സി​നു​ കീ​ഴി​ൽ ഒ​രു ദി​വ​സം വ​രു​ന്ന പാ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ഒ​രു​മി​ച്ച്​ മ​ദ്യം വി​ത​ര​ണം ചെ​യ്യും. സ​ഞ്ച​രി​​ക്കേ​ണ്ട ദൂ​രം, പാ​സു​ക​ളു​െ​ട എ​ണ്ണം എ​ന്നി​വ ക​ണ​ക്കാ​ക്കി മാ​നേ​ജ​ർ​മാ​ർ വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്ക​ണം.

മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ആ​സ്​​ഥാ​ന​ത്തേ​ക്ക്​ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​ത്തി​ന്​ പാ​സു​മാ​യി ആ​ളു​ക​ൾ ബെ​വ്​​കോ​യെ സ​മീ​പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഐ.എം.എയും ഹൈകോടതിയിലേക്ക്
കൊ​ച്ചി: അ​മി​ത മ​ദ്യാ​സ​ക്​​തി​യു​ള്ള​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​ദ്യം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​​ത്തി​നെ​തി​രെ ഐ.​എം.​എ​യു​ടെ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ഹൈ​കോ​ട​തി​യി​ൽ. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​യ​തി​നാ​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​​ മു​ഖേ​ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​​െൻറ ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. ദി​നേ​ശ് ചീ​ഫ് ജ​സ്​​റ്റി​സി​നും ജ​ഡ്ജി​മാ​ർ​ക്കും അ​പേ​ക്ഷ അ​യ​ച്ചു. ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചാ​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​യു​ടെ സ​മാ​ന ഹ​ര​ജി​ക്കൊ​പ്പം ഇ​തും വ്യാ​ഴാ​ഴ്​​ച കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തും.

Show Full Article
TAGS:liquor home delivery covid 19 kerala 
Next Story