ശ്രീകണ്ഠപുരത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച
text_fieldsശ്രീകണ്ഠപുരം: വീട് കുത്തിത്തുറന്ന് 35,000 രൂപയുടെ ലാപ്ടോപ്പും ടോര്‍ച്ച് ഉള്‍പ്പെടെ 5000 രൂപ വിലമതിക്കുന്ന സാധനങ്ങളും കവർന്നു. കോട്ടൂര്‍ പെട്രോള്‍പമ്പിന് സമീപത്തെ മഞ്ചക്കണ്ടി ശിവാനന്ദെൻറ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഗള്‍ഫില്‍നിന്നെത്തിയ ശിവാനന്ദന് ക്വാറൻറീല്‍ കഴിഞ്ഞശേഷം കഴിഞ്ഞ 27ന് ഭാര്യ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം സ്വന്തംവീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
വീടിെൻറ പിറകിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കിടപ്പുമുറിയില്‍ സൂക്ഷിച്ച സാധനങ്ങളാണ് കവര്‍ന്നത്. ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്കി. സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

