Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ ബാധിതരായ കുട്ടികൾക്ക് താങ്ങായി തിരുവനന്തപുരത്ത് ‘ഹോം എവേ ഫ്രം ഹോം’

text_fields
bookmark_border
കാൻസർ ബാധിതരായ കുട്ടികൾക്ക് താങ്ങായി തിരുവനന്തപുരത്ത് ‘ഹോം എവേ ഫ്രം ഹോം’
cancel

തി​രു​വ​ന​ന്ത​പു​രം: കാ​ൻ​സ​ർ ചി​കി​ത്സ​ക്കാ​യി ആ​ർ.​സി.​സി​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​നി തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ത​ല​സ്ഥാ​ന​ത്ത് താ​മ​സി​ക്കാം. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം കു​ട്ടി​ക​ളു​ടെ ചി​കി​ത്സ മു​ട​ങ്ങു​ന്ന​ത് ത​ട​യാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ആ​ക്സ​സ് ലൈ​ഫ് ഒ​രു​ക്കു​ന്ന ‘ഹോം ​എ​വേ ഫ്രം ​ഹോം’ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ന്ദാ​വ​നം വി​കാ​സ് ഭ​വ​ന് സ​മീ​പം വി​മ​ലാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്രം ആ​ർ.​സി.​സി ഡ​യ​റ​ക്ട​ർ ഡോ. ​ര​ജ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൂ​രെനി​ന്ന് ചി​കി​ത്സ​ക്കെ​ത്തു​ന്ന 11 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം താ​മ​സി​ക്കാം. സു​ര​ക്ഷി​ത താ​മ​സ​ത്തി​ന് പു​റ​മെ പോ​ഷ​കാ​ഹാ​രം, ഗ​താ​ഗ​ത സൗ​ക​ര്യം, കൗ​ൺ​സ​ലി​ങ്, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ട​ക്കം പ്ര​തി​വ​ർ​ഷം അ​ഞ്ഞൂ​റി​ല​ധി​കം പു​തി​യ പീ​ഡി​യാ​ട്രി​ക് കാ​ൻ​സ​ർ രോ​ഗി​ക​ളാ​ണ് ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ആ​ർ.​സി.​സി പീ​ഡി​യാ​ട്രി​ക് ഓ​ങ്കോ​ള​ജി വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ പ്ര​ഫ. ഡോ. ​സി.​എ​സ്. ഗു​രു​പ്ര​സാ​ദ്, ആ​ക്സ​സ് ലൈ​ഫ് ഫൗ​ണ്ട​റും ചെ​യ​ർ​മാ​നു​മാ​യ ഗി​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home Away From Home
Next Story