Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസതീഷ് ബാബു...

സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാനം വിട നൽകി; സംസ്‌കാരം തൃശൂരില്‍

text_fields
bookmark_border
satheesh babu payyannur
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ക​ഥാ​കൃ​ത്ത് സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന് ത​ല​സ്ഥാ​നം വി​ട ന​ല്‍കി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി. ​തു​ട​ർ​ന്ന്​ വ​ഞ്ചി​യൂ​ര്‍ ഫ്ലാ​റ്റി​ലും തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍ശ​ന​ത്തി​ന് ​െവ​ച്ചു.

ക​ലാ​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സാ​ഹി​ത്യ​കാ​ര​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു. വൈ​കീ​ട്ടോ​ടെ മൃ​ത​ദേ​ഹം തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ ഗി​രി​ജ​യും മ​ക​ള്‍ വ​ര്‍ഷ​യും മ​റ്റ് ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹ​ത്തെ അ​നു​യാ​ത്ര ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി തൃ​ശൂ​ര്‍ പാ​ല​യ്ക്ക​ല്‍ ചൊ​വ്വൂ​രി​ലെ വ​സ​തി​യി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ചു. ശ​നി​യാ​ഴ്ച ചൊ​വ്വൂ​ര്‍ ഹ​രി​ശ്രീ ന​ഗ​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ അ​ച്ഛ​നും അ​മ്മ​യും താ​മ​സി​ക്കു​ന്ന 55ാം ന​മ്പ​ര്‍ വീ​ട്ടി​ലെ പൊ​തു​ദ​ര്‍ശ​ന​ത്തി​നു ശേ​ഷം ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ ഒ​ന്നു വ​രെ തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ക്കും.

ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പൂ​ങ്കു​ന്നം എം.​എ​ല്‍.​എ റോ​ഡി​ലെ ശാ​ന്തി​ഘ​ട്ടി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും.

തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാ​ര്യ നാ​ട്ടി​ൽ പോ​യ​തി​നാ​ൽ സ​തീ​ഷ്​​ബാ​ബു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. മ​ര​ണം രാ​ത്രി സം​ഭ​വി​െ​ച്ച​ന്നാ​ണ്​ നി​ഗ​മ​നം.​ വി​ളി​ച്ചി​ട്ട്​ ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴ്​ നോ​വ​ലു​ക​ളും ര​ണ്ട്​ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും ര​ചി​ച്ച സ​തീ​ഷ്​​ബാ​ബു നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ജേ​താ​വാ​ണ്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ന്നി​വ​യി​ൽ അം​ഗ​മാ​യിരു​ന്നു. 'ന​ക്ഷ​ത്ര​ക്കൂ​ടാ​രം' എ​ന്ന സി​നി​മ​ക്ക്​ തി​ര​ക്ക​ഥ​ ര​ചി​ച്ചു. കാ​രൂ​ർ പു​ര​സ്കാ​രം, മ​ല​യാ​റ്റൂ​ർ അ​വാ​ർ​ഡ്, തോ​പ്പി​ൽ ര​വി അ​വാ​ർ​ഡ് അ​ട​ക്കം നിരവധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satheesh babu payyannur
News Summary - Homage to Satheesh Babu Payyannur
Next Story