ശാന്തഗംഭീരം ഹോളിഫെയ്ത്ത്, വെടിക്കെട്ടായി ആൽഫ
text_fieldsകൊച്ചി: ആദ്യദിനം പൊളിച്ച രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾക്കും തകർക്കാൻ അവലംബിച്ചത് തീർ ത്തും വ്യത്യസ്ത രീതികൾ. നിർമാണ രീതിയിലും വ്യത്യാസമുള്ള ഇവയുടെ പൊളിക്കൽ ചുമതല രണ് ടു കമ്പനികൾക്കായിരുന്നു. ഹോളിഫെയ്ത്ത് പൊളിച്ചത് എഡിഫൈസ് എൻജിനീയറിങ്, ആഫ്രിക്കൻ ക മ്പനിയായ ജെറ്റ് ഡെമോളിഷൻ എന്നിവ ചേർന്നാണ്. എന്നാൽ, ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീ ൽസിനായിരുന്നു ആൽഫയുടെ ഇരട്ടക്കെട്ടിടങ്ങൾ പൊളിക്കാനുള്ള ചുമതല.
ആദ്യം പൊളിച്ച ഹോളിഫെയ്ത്ത് താരതമ്യേന നിശ്ശബ്ദവും നിയന്ത്രിതവും പ്രകമ്പനങ്ങളൊന്നും സൃഷ്ടിക്ക ാത്തതുമായിരുന്നുവെങ്കിൽ ആൽഫയുടേത് നേരെ മറിച്ചായിരുന്നു. ഹോളിഫെയ്ത്തിലെ വിവിധ ന ിലകളിൽ നടന്ന സ്ഫോടനത്തിൽ അവശിഷ്ടങ്ങളൊന്നാകെ കുന്നായി ഭൂമിയിലേക്ക് വീണപ്പോൾ, ആൽഫയുടെ സ്ഫോടന രീതി വെടിക്കെട്ടു പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു.
ഹോളിഫെയ്ത്തിൽ ആപേക്ഷികമായി സ്ഫോടക വസ്തുക്കൾ കൂടുതലായതും ആൽഫയിൽ കുറവായതുമാണ് ഈ വ്യത്യാസത്തിനു പ്രധാന കാരണം. ഹോളിഫെയ്ത്തിൽ 1471 ദ്വാരങ്ങളിലായി 212 കിലോ സ്ഫോടകവസ്തു ഉപയോഗിച്ചപ്പോൾ ആൽഫയുടെ രണ്ട് കെട്ടിടങ്ങൾക്കും കൂടി 3598 ദ്വാരങ്ങളിലായി ഉപയോഗിച്ചത് 343 കിലോയാണ്. 600 കിലോയാണ് നിറക്കാനുദ്ദേശിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി. എമൾഷൻ എക്സ്പ്ലോസിവുകൾ കുറച്ച് ഡിറ്റനേറ്റിങ് ഫ്യൂസ് കൂട്ടുകയാണ് ആൽഫയിൽ ചെയ്തത്. പൊളിക്കലിെൻറ ആഘാതം കുറക്കാനായിരുന്നു ഇത്.
500 മീറ്റർ ഫ്യൂസിനു പകരം 10,500 മീറ്ററാണ് ഉപയോഗിച്ചതെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ് ഡോ. ആർ വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാരണത്താലാണ് തൊട്ടടുത്ത വീടുകൾക്കൊന്നും അപകടമുണ്ടാവാതിരുന്നത്. ഹോളിഫെയ്ത്തിലെ അവശിഷ്ടം പടിഞ്ഞാറു വശത്തേക്ക് 37 ഡിഗ്രിയും കിഴക്കുവശത്തേക്ക് 46 ഡിഗ്രിയും ചെരിഞ്ഞാണ് നിലം പതിച്ചത്.
നേരത്തേ കണക്കുകൂട്ടിയ പ്രകാരം ആറുനില ഉയരത്തിലാണ് അവശിഷ്ടമുള്ളത്. എന്നാൽ, ആൽഫയുടെ ചുറ്റുപാടുമുള്ള വീടുകൾക്ക് നാശനഷ്ടം ഒഴിവാക്കാൻ രണ്ടു കെട്ടിടങ്ങൾക്കും നടുവിലുള്ള പുൽത്തകിടിയിലേക്ക് അവശിഷ്ടം വീഴുംവിധമാണ് സ്ഫോടനം ഒരുക്കിയത്. 47ഡിഗ്രിയിലാണ് ആൽഫയിലെ അവശിഷ്ടം ചെരിഞ്ഞത്. നേരത്തേ കണക്കുകൂട്ടിയപ്രകാരം അഞ്ച് നിലയോളമാണ് അവശിഷ്ടം.
നിലംപതിച്ച മഹാസൗധം
കൊച്ചി: എച്ച്.ടു.ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിലംപതിച്ചപ്പോൾ പിറന്നത് പുതിയ റെക്കോഡ്. രാജ്യത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഏറ്റവും വലിയ കെട്ടിടം എന്ന ബഹുമതി സ്വന്തമാക്കിയാണ് 19 നിലകളുള്ള ഹോളിഫെയ്ത്ത് ഓർമയായത്.
ചെന്നൈ മൗലിവാക്കത്തെ 11 നില മന്ദിരത്തിെൻറ റെക്കോഡ് പഴങ്കഥയായി. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവാക്കത്തെ കെട്ടിടം തകര്‍ത്തത്. ഇക്കാര്യത്തിൽ നിലവിലെ ലോക റെക്കോഡ് ന്യൂയോര്‍ക്കിലെ പാര്‍ക് 270 അവന്യൂവിനാണ്. 52 നിലകളുള്ള കെട്ടിടമായിരുന്നു അത്.
അവശിഷ്ടം കായലിൽ
കൊച്ചി: മരടിൽ ആൽഫ സെറീൻ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ കുറച്ചു ഭാഗം വീണത് കായലിൽ. ആൽഫ രണ്ടാം ടവറിെൻറ 20 ശതമാനം കായലിൽ പതിച്ചെന്നാണ് വിലയിരുത്തൽ. 10 മീറ്ററോളം നീളത്തിൽ അവശിഷ്ടങ്ങൾ കായലിൽ വീണെന്ന്് സ്ഫോടക വിദഗ്ധർ പറഞ്ഞു. സമീപത്തെ വീടുകൾ സംരക്ഷിക്കാൻ മനഃപൂർവം കായലിലേക്ക് വീഴ്ത്തിയതാണെന്നാണ് കലക്ടർ എസ്. സുഹാസ് പറഞ്ഞത്.
അവശിഷ്ടങ്ങൾ കായലിൽ പതിച്ചതിലൂടെ ജലജീവികൾക്ക് നാശമുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ, അത് വലിയ തോതിലുണ്ടാകില്ലെന്നും പരിസ്ഥിതി പ്രവർത്തകൻ പ്രഫ. സീതാരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
